Ken Sunny | Samayam Malayalam | Updated: 10 Aug 2021, 07:59:00 PM
ഓരോ തവണയും വാക്‌സിൻ സർട്ടിഫിക്കറ്റ് കീശയിൽ നിന്നോ മൊബൈലുലൂടെയോ പ്രദർശിപ്പിക്കുന്നത് നിങ്ങൾക്ക് അരോചകമായി തുടങ്ങിയോ? എങ്കിൽ നിങ്ങൾക്കുള്ള ഒരു ഉപായവുമായി എത്തിയിരിക്കയാണ് പ്രശസ്ത സ്റ്റാൻഡ്അപ്പ് കൊമേഡിയൻ അതുൽ ഖത്രി.
ഹൈലൈറ്റ്:
- ഒരു വെളുത്ത നിറത്തിലുള്ള ടിഷർട്ടിൽ തന്റെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യുകയാണ് അടൽ ഖത്രി ചെയ്തത്.
- ഇതോടെ വാക്‌സിൻ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കേണ്ട ഇടങ്ങളിൽ മൊബൈലിലോ പോക്കറ്റിലിരിക്കുന്ന സർട്ടിഫിക്കറ്റോ എടുത്ത് സമയം കളയണ്ട.
- നെഞ്ച് വിരിച്ച് നിന്നാൽ മാത്രം മതി.
കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗം ഉയർത്തുന്ന ഭീഷണി രാജ്യത്ത് കെട്ടടങ്ങി തുടങ്ങിയതോടെ ജനജീവിതം പഴയപടിയാവാനുള്ള ശ്രമത്തിലാണ്. കോറോണയെ തുരത്താൻ വാക്‌സിൻ സ്വീകരിക്കുന്നതോടൊപ്പം തന്നെ പ്രധാനമാണ് ഇനി വാക്‌സിൻ സ്വീകരിച്ചവർ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടത്. കൊറോണ വൈറസ് ബാധയേൽക്കാൻ സാദ്ധ്യത കുറവുള്ള വ്യക്തിയാണ് എന്ന് തെളിയിക്കുന്നതിനൊപ്പം പൊതു ഇടങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാനും സംസ്ഥാനവും രാജ്യവും വിട്ടുള്ള യാത്രകൾക്കും എല്ലാം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇനി ആവശ്യമാണ്. പലയിടത്തും ഓഫീസുകളും മറ്റും തുറന്നതോടെ വാക്‌സിൻ സർട്ടിഫിക്കറ്റ് ദിവസവും കയ്യിൽ കരുതണം.
ഓരോ തവണയും വാക്‌സിൻ സർട്ടിഫിക്കറ്റ് കീശയിൽ നിന്നോ മൊബൈലുലൂടെയോ പ്രദർശിപ്പിക്കുന്നത് നിങ്ങൾക്ക് അരോചകമായി തുടങ്ങിയോ? എങ്കിൽ നിങ്ങൾക്കുള്ള ഒരു ഉപായവുമായി എത്തിയിരിക്കയാണ് പ്രശസ്ത സ്റ്റാൻഡ്അപ്പ് കൊമേഡിയൻ അതുൽ ഖത്രി. ഒരു വെളുത്ത നിറത്തിലുള്ള ടിഷർട്ടിൽ തന്റെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യുകയാണ് അടൽ ഖത്രി ചെയ്തത്. ഇതോടെ വാക്‌സിൻ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കേണ്ട ഇടങ്ങളിൽ മൊബൈലിലോ പോക്കറ്റിലിരിക്കുന്ന സർട്ടിഫിക്കറ്റോ എടുത്ത് സമയം കളയണ്ട. നെഞ്ച് വിരിച്ച് നിന്നാൽ മാത്രം മതി.
“ജോലിയും അതുവഴി യാത്രയും വീണ്ടും ആരംഭിച്ചു. വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും മറ്റും എന്റെ കോവിഡ് സർട്ടിഫിക്കറ്റ് കാണിച്ച് ഞാൻ മടുത്തതിനാൽ ഒരു ഐഡിയ പ്രയോഗിച്ചു. എങ്ങനെയുണ്ട് എന്റെ ഐഡിയ സെർജി” എന്ന കുറിപ്പോടെയാണ് അടൽ ഖത്രി സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത ടിഷർട്ട് ധരിച്ച ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഞാൻ ഇത് ഓൺലൈനിൽ ഓർഡർ ചെയ്യുകയായിരുന്നു. നിരവധി സൈറ്റുകൾ ഇങ്ങനെ ചെയ്തു തരും. ഞാൻ വിസ്റ്റാപ്രിന്റ്.ഇൻ ആണ് ഉപയോഗിച്ചത്” എന്നും അതുൽ ഖത്രി കുറിച്ചിട്ടുണ്ട്.
ട്വിറ്റർ, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുൾപ്പെടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഫോട്ടോ വൈറലായി. ഇൻസ്റ്റാഗ്രാമിൽ 31,000 ലൈക്കുകൾ ഇതിനകം നേടിയ ഐഡിയ പലർക്കും ഇഷ്ടപ്പെട്ടു. തങ്ങൾക്കും ഇങ്ങനെ ഒരു ടിഷർട്ട് തയ്യാറാക്കണം എന്നാണ് പലരുടെയും കമന്റ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : tired of showing covid vaccine certificate? comedian atul khatri has brilliant idea
Malayalam News from malayalam.samayam.com, TIL Network