Ken Sunny | Samayam Malayalam | Updated: 12 Aug 2021, 02:17:00 PM
33 കാരിയായ വനിതാ ജയിൽ ഓഫീസർ എറീക്കാ വിറ്റിങ്ഹാം ആണ് കവർച്ചയ്ക്ക് തടവുശിക്ഷ അനുഭവിക്കുന്ന മൈക്കൽ സെഡ്ഡൺ എന്ന ജയിൽപുള്ളിയുമായി പ്രണയത്തിലായത്. 2017 ലാണ് എറീക്കാ ജോലി ചെയ്യുന്ന ജയിലിൽ മൈക്കൽ എത്തിയത്.
(representational image)
ഹൈലൈറ്റ്:
- പ്രണയം മൂത്തപ്പോൾ മൈക്കലിനെ ജയിൽചാടാൻ എറീക്കാ സഹായിച്ചു.
- നീണ്ട തിരച്ചിലിനൊടുവിൽ പോലീസ് മൈക്കലിനെ എറീക്കയുടെ വീട്ടിൽ നിന്ന് തന്നെ പൊക്കി.
- എറീക്ക അടുത്ത കാലം വരെ ജോലി ചെയ്തിരുന്ന ജയിലിൽ ഇനി താമസിക്കേണ്ടത് ജയിൽപുള്ളിയായായാണ്
പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ നാട്ടിൽ പറയാറുണ്ട്. ചില പ്രണയ ബന്ധങ്ങൾ കണ്ടാൽ അത് ശരിയാണ് എന്ന് തോന്നിപ്പോവും. യുകെയിലെ ഒരു ജയിൽ ഉദ്യോഗസ്ഥയുടെയും കുറ്റവാളിയുടെയും പ്രണയം ഏറെക്കുറെ സമാനമാണ്. ഒരു ഹോളിവുഡ് സിനിമയ്ക്കുള്ള സ്കോപ്പുണ്ട് ഇവരുടെ കഥ കേട്ടാൽ.
33 കാരിയായ വനിതാ ജയിൽ ഓഫീസർ എറീക്കാ വിറ്റിങ്ഹാം ആണ് കവർച്ചയ്ക്ക് തടവുശിക്ഷ അനുഭവിക്കുന്ന മൈക്കൽ സെഡ്ഡൺ എന്ന ജയിൽപുള്ളിയുമായി പ്രണയത്തിലായത്. 2017ൽ എറീക്കാ ജോലി ചെയ്യുന്ന ജയിലിലെത്തിയ മൈക്കൽ പെട്ടന്ന് ബന്ധം സ്ഥാപിക്കുകയായിരുന്നു. പ്രണയം മൂത്തപ്പോൾ മൈക്കലിനെ ജയിൽചാടാൻ എറീക്കാ സഹായിച്ചു. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തോടെ ജയിൽ ചാടിയ മൈക്കലിനെ കണ്ടുപിടിക്കാൻ വൻ തിരക്കിലാണ് നടന്നത്. അതെ സമയം എറീക്കാ രക്ഷപ്പെട്ട മൈക്കലിന് അഭയം നൽകുകയായിരുന്നു.
Credit: Derbyshire Police
ഏതായാലും നീണ്ട തിരച്ചിലിനൊടുവിൽ പോലീസ് മൈക്കലിനെ എറീക്കയുടെ വീട്ടിൽ നിന്ന് തന്നെ പൊക്കി. ഇതോടെയാണ് മൈക്കൽ ജയിൽ ചാടിയത് എറീക്കയുടെ സഹായത്തോടെയാണ് എന്ന കാര്യം പുറത്തായത്. ഇതോടെ ഇരുവരും ജയിലിൽ തന്നെ മടങ്ങിയെത്തി. മൈക്കൽ ജയിൽ ചാടിയ കുറ്റത്തിന് ഇനി അധികം ശിക്ഷ അനുഭവിക്കണം. അതെ സമയം എറീക്ക അടുത്ത കാലം വരെ ജോലി ചെയ്തിരുന്ന ജയിലിൽ ഇനി താമസിക്കേണ്ടത് ജയിൽപുള്ളിയായായാണ്. ഒരു പ്രണയം വരുത്തിവച്ച വിന.
ഈ വർഷം ഇതാദ്യമായല്ല ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ജനുവരിയിൽ തടവുകാരനുമായി പ്രണയബന്ധത്തിൽ ഏർപ്പെട്ട ഒരു ജയിൽ ഉദ്യോഗസ്ഥൻ, തടവുപുള്ളിയായ സ്ത്രീയുടെ ഫോൺ നമ്പർ ലിൽ പച്ചകുത്തിയതും പിന്നീട് പിടിക്കപ്പെട്ടതോടെ 10 മാസം തടവിലായിയും ചെയ്തു. 22-കാരനായ ജയിൽ ഓഫീസറായ സ്കാർലറ്റ് ആൽഡ്രിച്ച്, സുട്ടണിലെ പരമാവധി സുരക്ഷാ ജയിലിൽ ജോലി ചെയ്യുന്നതിനിടെ ജോൺസ് എന്ന അന്തേവാസിയുമായി അടുപ്പത്തിലായത്. തടവുപുള്ളിയായ സ്ത്രീയുടെ സ്ത്രീയോട് സംസാരിക്കാൻ ഫോണും ഉദ്യോഗസ്ഥൻ നൽകിയിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : lady prison officer falls in love with inmate, helps him to escape
Malayalam News from malayalam.samayam.com, TIL Network