ആറു വയസ്സുകാരൻ ഡെങ്കിപ്പനി മൂര്‍ച്ഛിച്ച് മരിച്ചു; കര്‍ണാടകയിൽ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം

ആറു-വയസ്സുകാരൻ-ഡെങ്കിപ്പനി-മൂര്‍ച്ഛിച്ച്-മരിച്ചു;-കര്‍ണാടകയിൽ-ഡോക്ടര്‍ക്ക്-ക്രൂരമര്‍ദ്ദനം

Edited by

Samayam Malayalam | Updated: 04 Jun 2021, 04:42:00 PM

രോഗം ബാധിച്ചു മരിച്ച ബാലൻ്റെ ബന്ധുക്കളാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ നാലുപേര്‍ക്കെതിരെ കേസെടുത്തു.

ambulance3

പ്രതീകാത്മക ചിത്രം Photo: The Times of India/File

ഹൈലൈറ്റ്:

  • മര്‍ദ്ദനമേറ്റത് 50കാരനായ ശിശുരോഗവിദഗ്ധന്
  • നാലുപേര്‍ക്കെതിരെ കേസ്
  • സംഭവം കര്‍ണാടകയിൽ

ബെംഗളൂരു: രോഗി മരിച്ചതിൻ്റെ പേരിൽ അസമിൽ ആരോഗ്യപ്രവര്‍ത്തകൻ ബന്ധുക്കളുടെ ക്രൂരതയ്ക്ക് ഇരയായതിനു പിന്നാലെ സമാന സംഭവം ബെംഗളൂരുവിലും. ആറു വയസ്സുള്ള ബാലൻ ചികിത്സയ്ക്കിടെ മരണപ്പെട്ടതിനു പിന്നാലെ കര്‍ണാടകയിൽ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഡെങ്കിപ്പനി ബാധിച്ച് ബാലൻ മരിച്ചതിനു പിന്നാലെ അൻപതു വയസ്സോളം പ്രായമുള്ള ശിശുരോഗവിദഗ്ധനെ ബന്ധുക്കള്‍ തല്ലിച്ചതയ്ക്കുകയായിരുന്നു. കര്‍ണാടക ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. മരിച്ച രോഗിയുട ബന്ധുവടക്കം നാലു പേര്‍ക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തിട്ടുള്ളത്.

Also Read: ബജറ്റ് കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ തുടർച്ച; ജനകീയ വികസന മാതൃക മുന്നോട്ടു കൊണ്ടുപോകുക ലക്ഷ്യം: മുഖ്യമന്ത്രി

തരിക്കേരി ടൗണിലെ ബാസവേശ്വര ആശുപത്രിയിലായിരുന്നു മര്‍ദ്ദനമേറ്റ ഡോ. ദീപക് സിഇ ആറുവയസ്സുകാരനെ ചികിത്സിച്ചിരുന്നത്. എന്നാൽ കുട്ടിയുടെ ആരോഗ്യനില മോശമായതിനു പിന്നാലെ ശിവമോഗയിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടി മരിച്ചത്.എന്നാൽ കുട്ടിയുടെ മരണത്തിനു കാരണം ഡോക്ടറാണെന്ന് ആരോപിച്ച ബന്ധുക്കള്‍ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

Also Read: സുരേന്ദ്രന്റെ ഹെലികോപ്റ്ററിൽ നിന്നും കാറിലേക്ക് മാറ്റിയ ബാഗുകളിൽ എന്താണ്? ചോദ്യവുമായി കോൺഗ്രസ്

സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട്. കുട്ടി മരിച്ചതിനു പിന്നാലെ ഉത്തരവാദി ഡോക്ടറാണെന്ന് ബന്ധുക്കള്‍ ആരോപിച്ചതായി ചിക്കമംഗളൂരു എസ്പി വ്യക്തമാക്കി. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. പ്രതികള്‍ ആശുപത്രിയിൽ ബഹളം വെക്കുന്നതിൻ്റെയും ഡോക്ടറെ നിലത്തിട്ടു വലിച്ചിഴയ്ക്കുന്നതിൻ്റെയും ദൃശ്യങ്ങളും കാണാം.

നിയമം കൈയ്യിലെടുത്തവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും പ്രതികള്‍ക്കുള്ള ശിക്ഷ ഇത്തരക്കാര്‍ക്കുള്ള സന്ദേശമായിരിക്കുമെന്നും പോലീസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ഏറ്റവും ശക്തമായ നടപടി സ്വകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തിനു പിന്നാലെ ഡോക്ടര്‍മാരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് അസോസിയേഷൻ ഓഫ് റസിഡൻ്റ് ഡോക്ടേഴ്സ് ഇൻ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കത്തയച്ചു. പരിക്കേറ്റ ഡോക്ടര്‍ ചികിത്സയിലാണെന്നും ഇയാള്‍ അപകടനില തരണം ചെയ്തെന്നും പോലീസ് അറിയിച്ചു.

ഓൺലൈൻ ക്ലാസിന്‍റെ പരിധിക്ക് പുറത്ത്; കണ്ണൂരിലെ നിരവധി കുട്ടികള്‍

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : karnataka doctor attacked by relatives of six year old boy died of dengue four booked
Malayalam News from malayalam.samayam.com, TIL Network

Exit mobile version