Ken Sunny | Samayam Malayalam | Updated: Aug 13, 2021, 1:57 PM
ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയ്ക്ക് സമീപമുള്ള ബ്രൈറ്റൻഫർട്ടിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ വീട്ടിലെ ടോയ്ലറ്റിന്റെ ഫ്ലഷ് അർദ്ധരാത്രിയിൽ തനിയെ പ്രവർത്തിച്ചു. ഡോർ തള്ളിത്തുറന്ന യുവാവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനാകാതെ ഭയന്ന് നിലവിളിച്ചു.
(Representional image)
ഹൈലൈറ്റ്:
- ഏതോ ഒരു ഹൊറർ സിനിമയിലെ രംഗം പോലെ പോലെ ഏകദേശം 6 അടിയോളം നീളമുള്ള പാമ്പാണ് ഫ്ലഷ് ചെയ്ത കക്ഷി.
- ഉടൻ തന്നെ വാതിൽ അടച്ച യുവാവ് എമർജൻസി സർവീസിനെ വിളിച്ചു
- ടോയ്‌ലറ്റിൽ നിന്ന് പുറത്തെടുത്ത പാമ്പിനെ അഗ്നിശമന സേനാംഗങ്ങൾ കാട്ടിൽ തുറന്നു വിട്ടു.
അർദ്ധരാത്രിയിൽ നിങ്ങളുടെ വീട്ടിലെ ടോയ്‌ലറ്റ് ഫ്ലഷ് സ്വയം പ്രവർത്തിച്ച് വെള്ളം ഒഴുകുന്ന ശബ്ദം കേട്ടാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. പ്രേതമോ ഭൂതമോ ആണെന്ന് കരുതി ആ ഭാഗത്തേക്ക് പോവാതിരിക്കുമോ? അതോ ധൈര്യം സംഭരിച്ച് എന്താണ് എന്ന് നോക്കാൻ ബാത്റൂം വാതിൽ തുറന്ന് നോക്കുമോ? ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയ്ക്ക് സമീപമുള്ള ബ്രൈറ്റൻഫർട്ടിൽ താമസിക്കുന്ന ഒരു വ്യക്തിക്ക് ഇത്തരമൊരു അനുഭവമുണ്ടായപ്പോൾ ഏതായാലും രണ്ടും കല്പിച്ച് ബാത്റൂമിന്റെ വാതിൽ തുറക്കാൻ തീരുമാനിച്ചു.
ഡോർ തള്ളിത്തുറന്ന യുവാവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനാകാതെ ഭയന്ന് നിലവിളിച്ചു. ഏതോ ഒരു ഹൊറർ സിനിമയിലെ രംഗം പോലെ പോലെ ഏകദേശം 6 അടിയോളം നീളമുള്ള പാമ്പാണ് ഫ്ലഷ് ചെയ്ത കക്ഷി. ഒരു നിമിഷത്തേക്ക് കൈകാലുകൾ അനക്കാതെ നിന്നെങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത് ഉടൻ തന്നെ വാതിൽ അടച്ച യുവാവ് എമർജൻസി സർവീസിനെ വിളിച്ച് തന്റെ വീട്ടിലെ പാമ്പിനെ കുറിച്ച് വിവരിച്ചു.
അഗ്നിശമന സേനാംഗങ്ങൾ വീട്ടിലെത്തി പാമ്പിനെ പിടിച്ചു. എസ്കുലാപിയൻ ഇനത്തിൽപെട്ട വിഷമുള്ള പാമ്പാണ് യുവാവിന്റെ ബാത്റൂം ‘കാര്യം സാധിക്കാൻ’ എത്തിയത്. ടോയ്‌ലറ്റിൽ നിന്ന് പുറത്തെടുത്ത പാമ്പിനെ അഗ്നിശമന സേനാംഗങ്ങൾ കാട്ടിൽ തുറന്നു വിട്ടു. രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നതനുസരിച്ച് ഈസ്കുലാപിയൻ പാമ്പ് യൂറോപ്പിൽ സർവ സാധാരണമാണ്. 5 മീറ്റർ വരെ വളരുന്ന പാമ്പാണ് ഇവ എങ്കിലും യുവാവിന്റെ വീട്ടിൽ നിന്നും പിടിച്ചത് നീളം കൂടിയതാണ്. പക്ഷെ എങ്ങനെയാണ് പാമ്പ് അവിടെയെത്തിയത്? എന്നതാണ് ചോദ്യം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഓസ്ട്രിയയിൽ തന്നെ 65 വയസ്സുള്ള ഒരു വ്യക്തിയുടെ ടോയ്‌ലറ്റ് സീറ്റിൽ ഒരു പാമ്പ് ഒളിച്ചിരുന്നിരുന്നു. പ്രായമായ വ്യക്തിയെ സീറ്റിൽ ഇരുത്തിയ ഉടനെ പാമ്പ് കടിച്ചു. എന്നാൽ വിഷം ശരീരത്തിൽ കയറാതിരുന്നതോടെ പ്രായമായ വ്യക്തി രക്ഷപ്പെടുകയായിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man wakes up after toilet flushed by its own; finds snake in washroom
Malayalam News from malayalam.samayam.com, TIL Network