കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവ്; ഒടുവിൽ പാമ്പ് ചത്തു, യുവാവിന്റെ കാര്യം…

കടിച്ച-പാമ്പിനെ-തിരിച്ചു-കടിച്ച്-യുവാവ്;-ഒടുവിൽ-പാമ്പ്-ചത്തു,-യുവാവിന്റെ-കാര്യം…

| Samayam Malayalam | Updated: Aug 14, 2021, 3:40 PM

ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ 45 കാരനായ ഒരു ആദിവാസി മനുഷ്യൻ തന്നെ കടിച്ച പാമ്പിനെ വെറുതെ വിട്ടില്ല. കടിച്ച പാമ്പിനെ പിടികൂടി പല തവണ കടിച്ചു കൊന്നാണ് യുവാവ് ദേഷ്യം തീർത്തത്.

Man bites snake

(Representational image)

ഹൈലൈറ്റ്:

  • ദനഗഡി ബ്ലോക്കിന് കീഴിലുള്ള സാലിജംഗ പഞ്ചായത്തിന് കീഴിലുള്ള ഗംഭരിപടിയ ഗ്രാമത്തിലെ കിഷോർ ബദ്രയെയാണ് പാമ്പ് കടിച്ചത്.
  • ചത്ത പാമ്പിനെയും തൂക്കിയെടുത്ത് ഗ്രാമത്തിലെത്തി സംഭവം ഭാര്യയോട് പറഞ്ഞു.
  • ഒരു പരമ്പരാഗത വൈദ്യന്റെ അടുത്തേക്കാണ് ബദ്ര പോയത്.

കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷമിറപ്പിക്കുക എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. എന്നാൽ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു കൊല്ലുക എന്നത് അത്ര സർവ സാധാരണമല്ല. പക്ഷെ ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ 45 കാരനായ ഒരു ആദിവാസി മനുഷ്യൻ ചെയ്തത് അത് തന്നെ.

ദനഗഡി ബ്ലോക്കിന് കീഴിലുള്ള സാലിജംഗ പഞ്ചായത്തിന് കീഴിലുള്ള ഗംഭരിപടിയ ഗ്രാമത്തിലെ കിഷോർ ബദ്ര ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ കാലിൽ പാമ്പ് കടിച്ചു. ദേഷ്യം വന്ന ബദ്ര ഉടനെ പാമ്പിനെ പിടികൂടി കടിച്ചു കൊന്നു. “ഇന്നലെ രാത്രി ഞാൻ വീട്ടിലേക്ക് മടങ്ങുമ്പോൾ എന്റെ കാലിൽ എന്തോ കടിച്ചു. ഞാൻ ടോർച്ച് ഓൺ ചെയ്ത് നോക്കിയപ്പോൾ അത് ഒരു വിഷമുള്ള ക്രൈറ്റ് പാമ്പാണെന്ന് മനസ്സിലായി. ദേഷ്യം വന്ന ഞാൻ പാമ്പിനെ പിടിക്കുകയും കടിച്ചു കൊല്ലുകയും ചെയ്തു”, ബദ്ര പറഞ്ഞു.

വസ്ത്രം ധരിക്കില്ല, കറണ്ടും വെള്ളവും വേണ്ട! ഇവർ പ്രകൃതി സ്നേഹികളായ ദമ്പതികൾ
എന്നിട്ടും ദേഷ്യം തീരാതിരുന്ന ബദ്ര ചത്ത പാമ്പിനെയും തൂക്കിയെടുത്ത് ഗ്രാമത്തിലെത്തി സംഭവം ഭാര്യയോട് പറഞ്ഞു. നിരവധി പേർ സംഭവം കേട്ടറിഞ്ഞെത്തിയതോടെ പാമ്പിനെ നാട്ടുകാർക്ക് മുൻപിൽ പ്രദര്ശിപ്പിക്കുന്നതിൽ മുഴുകി യുവാവ്. അതെ സമയം ആശുപത്രിയിൽ പോയി ചികിത്സ നേടാൻ പലരും നിർദേശിച്ചെങ്കിലും ബദ്ര കൂട്ടാക്കിയില്ല. പകരം ഒരു പരമ്പരാഗത വൈദ്യന്റെ അടുത്തേക്കാണ് ബദ്ര പോയത്. പാമ്പ് കടിച്ചു എങ്കിലും വിഷം തീണ്ടിയിട്ടില്ലാത്തതിനാൽ ബദ്രയ്ക്ക് പ്രശ്നം ഒന്നുമുണ്ടായില്ല.

രാത്രി തനിയെ ഫ്ലഷ് ചെയ്ത് ടോയ്‌ലെറ്റ്, ബാത്റൂം തുറന്ന വീട്ടുടമസ്ഥൻ ഞെട്ടി
“ഞാൻ വിഷമുള്ള പാമ്പിനെയും പാമ്പ് എന്നെയും കടിച്ചെങ്കിലും എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല. ഞാൻ ഗ്രാമത്തിനടുത്ത് താമസിക്കുന്ന ഒരു പരമ്പരാഗത വൈദ്യന്റെ അടുത്ത് പോയി സുഖം പ്രാപിച്ചു,” കിഷോർ ബദ്ര പറഞ്ഞു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : tribal man bites snake back; snake dies, man survives
Malayalam News from malayalam.samayam.com, TIL Network

Exit mobile version