മലയാളം മിഷന്‍ കുവൈറ്റ് എസ്എംസിഎ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

മലയാളം-മിഷന്‍-കുവൈറ്റ്-എസ്എംസിഎ-സ്വാതന്ത്ര്യദിനാഘോഷം-സംഘടിപ്പിച്ചു

കുവൈറ്റ് > മലയാളം മിഷന്‍ കുവൈറ്റ് എസ്എംസിഎ മേഖലാ കേന്ദ്രം ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം ‘ത്രിവര്‍ണ്ണ സന്ധ്യ’ സംഘടിപ്പിച്ചു. വൈവിധ്യങ്ങളായ പരിപാടികളോടെ വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലായിരുന്നു ആഘോഷം.

വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രവേശക ഗാനം, ചാച്ചാ നെഹ്രുവിന്റെ സ്വാതന്ത്ര്യ പ്രസംഗം, ദേശഭക്തി ഗാനം, ദേശഭക്തി കവിതാലാപനം, ദേശീയഗാനാലാപനം വിവിധ രൂപത്തിലുള്ള നൃത്തങ്ങള്‍, എന്നിവക്ക് എസ്എംസിഎയുടെ വിവിധ ഏരിയകളിലുള്ള മലയാള പഠന കേന്ദ്രങ്ങള്‍ നേതൃത്വം നല്‍കി.

ബാലദീപ്തി പ്രസിഡന്റ് നേഹ ജയ്മോന്‍ സ്വാതന്ത്ര്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്എംസിഎ പ്രസിഡന്റ് ബിജോയ് പാലാകുന്നേല്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി അഭിലാഷ് അരീക്കുഴിയില്‍, ട്രെഷറര്‍ സാലു പീറ്റര്‍ ചിറയത്തു, വൈസ് പ്രസിഡന്റ് ഷാജിമോന്‍ ജോസഫ്, മലയാളം മിഷന്‍ ഫഹാഹീല്‍ ഏരിയ പ്രധാനാധ്യാപകന്‍ റിനീഷ് വര്‍ഗീസ്  തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സ് ആന്റണി, ടിങ്ക ജോഫി എന്നിവര്‍ പരിപാടികളുടെ ഏകോപനം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version