ഹൈലൈറ്റ്:
- തിങ്കളാഴ്ച നിരാഹാര സമരം
- പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാൻ നീക്കം
- സമര പരിപാടികളുമായി മുന്നോട്ടു പോകും
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ പരമാവധി ദ്വീപ് നിവാസികളെ അണിനിരത്തി സമരത്തിനൊരുങ്ങി സേവ് ലക്ഷദ്വീപ് ഫോറം. തിങ്കളാഴ്ച നടക്കുന്ന നിരാഹാര സമരത്തിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാൻ പഞ്ചായത്തുകൾ ഉപ കമ്മിറ്റികൾ രൂപീകരിച്ചു.
പ്രതിഷേധം ഉയർന്നിട്ടും അധികൃതർ പ്രതികരിക്കാത്ത പശ്ചാത്തലത്തിൽ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് ഫോറത്തിന്റെ തീരുമാനം. നിരാഹാര സമരം നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിൽ നിന്നും അനുകൂല പ്രതികരണം ലഭിക്കുമെന്നായിരുന്നു ഫോറത്തിന്റെ പ്രതീക്ഷ.
അതേസമയം, ലക്ഷദ്വീപ് ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ കൊച്ചിയിലെ അഡ്മിനിസ്ട്രേറ്റർ ഓഫീസിനു മുന്നിലെത്തി പ്രതീഷേധിച്ചു. ദ്വീപിൽ നടക്കുന്നത് കേന്ദ്രത്തിന്റെ മൂലധന താൽപര്യങ്ങളാണെന്ന് എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു, ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : protest against lakshadweep administrator continues
Malayalam News from malayalam.samayam.com, TIL Network