ഹൈലൈറ്റ്:
- നിങ്ങളുടെ കൺപോളകൾ ഒരു സ്ഥലത്തേക്ക് മാത്രമായി കേന്ദ്രീകരിക്കുക
- നിങ്ങളുടെ തലച്ചോറിന് ചിന്തിക്കാനും ഓർമ്മകൾ നേടാനും നിങ്ങളുടെ കണ്ണുകൾ നീങ്ങേണ്ടതുണ്ട്. നിങ്ങൾ കൺപോളകൾ ചലിപ്പിക്കുന്നത് നിർത്തുമ്പോൾ അതുണ്ടാകില്ല, ഡേവിഡ് പറയുന്നു.
- 8 ലക്ഷത്തിലധികം പേരാണ് ഇതിനകം ഡേവിഡിന്റെ ടിക് ടോക് വീഡിയോ കണ്ടിരിക്കുന്നത്.
നമ്മളിൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാവും ചിന്തകൾ. ഭാവിയെപ്പറ്റി ചിന്തിച്ചും, കുട്ടികളെപ്പറ്റി ഓർത്തുമൊക്കെയെയാണ് പലരും ചിന്തിച്ച് വേവലാതിപ്പെടുക. ചിന്തിച്ച് ചിന്തിച്ച് ഒടുവിൽ മാറ്റ് അസുഖങ്ങൾക്ക് അടിമകളാവുന്നവർ നിരവധിയാണ്. കാടുകയറി ചിന്തിക്കുന്നത് വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഒരു രോഗാവസ്ഥയാണ്. ഇത്തരം പ്രശ്നമുള്ളവർ ഉടനെ ഒരു കൗൺസിലറെ കാണേണ്ടത് അത്യാവശ്യമാണ്.
അമിതമായി ചിന്തിക്കുന്നതിനെ നേരിടാൻ ഒരു കുറുക്കുവഴിയോ പെട്ടെന്നുള്ള പരിഹാരമോ ഇല്ല എന്നതാണ് യാഥാർഥ്യം. എങ്കിലും ചിന്തകൾ കൂടുന്നു എന്ന് മനസ്സിലാവുമ്പോൾ തന്നെ അതിൽ നിന്നും മനസ്സിനെ മാറ്റാൻ സാധിച്ചാൽ ഒരു പരിധിവരെ ഈ അവസ്ഥയിൽ നിന്നും രക്ഷപ്പെടാം. ഇതിനായുള്ള ഒരു ഐഡിയ അടുത്തിടെ ഡേവിഡ് ജെപി ഫിലിപ്സ് എന്ന കമ്മ്യൂണിക്കേഷൻ വിദഗ്ധൻ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തു.
മനശാസ്ത്രപരമായ നുറുങ്ങുകളും തന്ത്രങ്ങളും ടിക് ടോക്കിൽ സ്ഥിരമായി പോസ്റ്റ് ചെയ്യാറുള്ള ഡേവിഡ് പറയുന്നതനുസരിച്ച് ചിന്തകൾ കൂടുന്നു എന്ന് തോന്നുന്ന നിമിഷം നിങ്ങളുടെ കൺപോളകൾ ഒരു സ്ഥലത്തേക്ക് മാത്രമായി കേന്ദ്രീകരിക്കുക എന്നതാണ്. അതിനു പിന്നിലെ യുക്തി അദ്ദേഹം വിശദീകരിക്കുന്നു. “നിങ്ങളുടെ തലച്ചോറിന് ചിന്തിക്കാനും ഓർമ്മകൾ നേടാനും നിങ്ങളുടെ കണ്ണുകൾ നീങ്ങേണ്ടതുണ്ട്. നിങ്ങൾ കൺപോളകൾ ചലിപ്പിക്കുന്നത് നിർത്തുമ്പോൾ അതുണ്ടാകില്ല”.
“നിങ്ങൾ ശരിക്കും ശ്രമിക്കുന്നതുവരെ നിങ്ങൾ വിശ്വസിക്കാത്ത ഒരു മനശാസ്ത്രപരമായ ട്രിക്കാണ്. വളരെ എളുപ്പവും ലളിതവുമാണ് ഇത് ചെയ്യാൻ,” ഡേവിഡ് വിഡിയോയിൽ വിശദീകരിക്കുന്നു. “ഇത് വളരെ ശക്തമാണ്, ഇത് മനുഷ്യരുടെ മനസ്സിനെ സ്വാധീനിക്കുന്നു. ഇത് ചെയ്യാൻ ശ്രമിക്കുക,” ഡേവിഡ് കൂട്ടിച്ചേർത്തു.
8 ലക്ഷത്തിലധികം പേരാണ് ഇതിനകം ഡേവിഡിന്റെ വീഡിയോ കണ്ടിരിക്കുന്നത്. വൈറലായതോടെ വീഡിയോ യൂട്യൂബിലുമെത്തി. ഇത് വളരെ ലളിതവും എന്നാൽ ഫലപ്രദവുമാണ് എന്നാണ് പലരുടെയും പ്രതികരണം.
മുന്നറിയിപ്പ്: ഡേവിഡ് വിവരിക്കുന്നത് മനശാസ്ത്രപരമായ ട്രിക്കാണ്. വൈദ്യശാസ്ത്രം അംഗീകരിച്ച ഒരു പരിഹാരമല്ല ഇത്. ചിന്തകൾ കാര്യമായി അലട്ടുന്നവർ വൈദ്യസഹായം തേടേണ്ടതാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : tired of overthinking? communication coach has a psychological trick for you
Malayalam News from malayalam.samayam.com, TIL Network