Jibin George | Samayam Malayalam | Updated: 05 Jun 2021, 02:25:00 PM
ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടിൻ്റെ ബ്ലൂ ടിക്ക് നീക്കം ചെയ്‌ത് ട്വിറ്റർ. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അടക്കമുള്ളവരുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്ക് നീക്കം ചെയ്‌തു
വെങ്കയ്യ നായിഡു. Photo: TOI
ഹൈലൈറ്റ്:
- നടപടി ശക്തമാക്കി ട്വിറ്റർ.
- ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടിൻ്റെ ബ്ലൂ ടിക്ക് നീക്കി.
- മോഹൻ ഭാഗവതിൻ്റെ ആക്കൗണ്ടിൻ്റെ ബ്ലൂ ടിക്ക് നീക്കി.
ന്യൂഡൽഹി: ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിൻ്റെ അക്കൗണ്ടിൻ്റെ ബ്ലൂ ടിക്ക് നീക്കം ചെയ്‌തതിന് പിന്നാലെ മോഹൻ ഭാഗവത് അടക്കമുള്ള ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടിൻ്റെ ബ്ലൂ ടിക്ക് നീക്കി ട്വിറ്റർ. വെങ്കയ്യ നായിഡുവിൻ്റെ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചെങ്കിലും ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചിട്ടില്ല.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ജോയിൻ്റ് ജനറൽ സെക്രട്ടറി കൃഷ്‌ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, സമ്പർക്ക് പ്രമുഖ് അനിരുദ്ധ് ദേശപാണ്ഡെ എന്നിവരുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്കാണ് നീക്കം ചെയ്‌തിരിക്കുന്നത്.
അക്കൗണ്ടുകൾ ഉപയോഗിക്കാത്തിനെ തുടർന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ. എന്നൽ, ട്വിറ്ററിൻ്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ലെന്നും അക്കൗണ്ട് ഉപയോഗിക്കാത്തത് ബ്ലൂ ടിക്ക് നീക്കം ചെയ്യുന്നതിന് കാരണമാകുമെങ്കിൽ ഇക്കാര്യം അറിയിക്കേണ്ടതായിരുന്നുവെന്നും പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത ഒരു ആർഎസ്‌എസ് പ്രവർത്തകൻ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്‌തു.
ഇന്ന് രാവിലെ മുതലാണ് ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്ക് ട്വിറ്റർ നീക്കം ചെയ്യാൻ ആരംഭിച്ചത്. അതേസമയം, സംഭവത്തിൽ മോഹൻ ഭാഗവത് അടക്കമുള്ളവർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അറ് മാസത്തിനിടെ ഒരിക്കൽ പോലും ഉപയോഗം നടന്നിട്ടില്ലെങ്കിൽ വേരിഫിക്കേഷൻ കോഡായ ബ്ലൂ ടിക്ക് നീക്കം ചെയ്യുമെന്നാണ് ട്വിറ്ററിൻ്റെ പോളിസിയെന്നും സജീവമായ അക്കൗണ്ടുകളെയാണ് പരിഗണിക്കുകയെന്നും ട്വിറ്റർ വ്യക്തമാക്കുന്നുണ്ട്.
വെങ്കയ്യ നായിഡുവിൻ്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിൻ്റെ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു. ആറ് മാസത്തോളം ഉപയോഗിക്കാതിരുന്നതിനെ തുടർന്നാണ് അക്കൗണ്ടിൻ്റെ ബ്ലൂ ടിക്ക് നീക്കം ചെയ്‌തതെന്ന് ഉപരാഷ്‌ട്രപതിയുടെ ഓഫീസ് അറയിച്ചു. ഇതിനിടെ ട്വിറ്ററിനെതിരെ ബിജെപി നേതാക്കൾ ആരോപണം കടുപ്പിച്ചു.
സ്പുട്നിക് 5 വാക്സിൻ ഇന്ത്യയിൽ നിര്‍മിക്കാൻ അനുമതി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : twitter removes blue tick from rss chief mohan bhagwat’s handle
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download