സൗഹൃദം നടിച്ച് വിളിച്ചിറക്കി, സഹോദരിമാരെ നാലു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചു; പ്രതികള്‍ക്കായി തെരച്ചിൽ

സൗഹൃദം-നടിച്ച്-വിളിച്ചിറക്കി,-സഹോദരിമാരെ-നാലു-പേര്‍-ചേര്‍ന്നു-പീഡിപ്പിച്ചു;-പ്രതികള്‍ക്കായി-തെരച്ചിൽ

Edited by

Samayam Malayalam | Updated: 05 Jun 2021, 04:11:00 PM

നേരിട്ടറിയാവുന്ന രണ്ട് യുവതികളെയാണ് പ്രതികളായ യുവാക്കള്‍ ഫ്ലാറ്റിൽ നിന്നിറക്കി ഒരു വീട്ടിലെത്തിച്ച ശേഷം ക്രൂരമായി തല്ലിച്ചതയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

rape 8

പ്രതീകാത്മക ചിത്രം Photo: The Times of India/File

ഹൈലൈറ്റ്:

  • പ്രതികള്‍ക്കായി തെരച്ചിൽ തുടരുന്നു
  • സംഭവം രാജസ്ഥാനിൽ
  • പരാതി നല്‍കിയത് ഇരകള്‍

ജയ്പൂര്‍: രാജസ്ഥാനിലെ ഒരു വീട്ടിലെ രണ്ട് യുവതികളെ നാലംഗസംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. നേരിട്ടറിയാവുന്നവരാണ് പെൺകുട്ടികളെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.

പ്രതികള്‍ ജയ്പൂരിലെ ലുനിയാവാസ് പ്രദേശത്തെ ഒരു വീട്ടിലെത്തിച്ച ശേഷം പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ ബുധനാഴ്ച യുവതികള്‍ പ്രതാപ് നഗര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

19ഉം 20ഉം വയസ്സുള്ള രണ്ട് യുവതികളാണ് പീഡനത്തിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും നഗരത്തിലെ ഒരു ഫ്ലാറ്റിലാൈയിരുന്നു താമസിച്ചിരുന്നത്. ജൂൺ ഒന്നാം തീയതി കേസിലെ പ്രതികളായ അടൽ, പങ്കജ് എന്നിവര്‍ ചേര്‍ന്ന് ഇവരെ ലുനിയാവാസിലെ വീട്ടിലെത്തിക്കുകയായിരുന്നു. ഇവിടെ മറ്റു രണ്ട് പ്രതികളും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവിടെ വെച്ച് ഇവര്‍ യുവതികളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവം പുറത്തു പറയരുതെന്ന് ഇരുവരും ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

Also Read: ‘ധർമ്മരാജനെ പരിചയമുണ്ട്, കെ സുരേന്ദ്രനുമായി ബന്ധമുണ്ട്’: സംസ്ഥാന അധ്യക്ഷനെ പ്രതിരോധത്തിലാക്കി ഡ്രൈവറുടെയും സഹായിയുടെയും മൊഴി

അതേസമയം, യുവതികള്‍ പ്രതികളായ രണ്ട് യുവാക്കള്‍ക്കൊപ്പം സ്വമേധയാ ഫ്ലാറ്റിൽ നിന്നിറങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. യുവാക്കളെ നേരിട്ടറിയാവുന്നതിനാൽ യുവതികള്‍ ഇവരോടൊപ്പം പോകുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിനു പിന്നാലെ ഇക്കാര്യം ഇരുവരും വീട്ടുകാരുമായി പങ്കുവെക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിൽ വിവരമറിയിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

പീഡനത്തിനിരയായ യുവതികളുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Also Read: 215 കുട്ടികളുടെ ദുരൂഹ മരണം: ഉത്തരവാദിത്തമില്ലെന്ന് സഭ; കത്തോലിക്കനായതിൽ നിരാശനെന്ന് കനേഡിയൻ പ്രധാനമന്ത്രി

സമാനമായ മറ്റൊരു സംഭവം രാജസ്റ്റാനിലെ നാഗ്പൂര്‍ ജില്ലയിൽ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെയ് 24ന് ഒരു ദളിത് സ്ത്രീയെ മൂന്നു പേര്‍ ചേര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്തെത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഇരയുടെ മൊഴിയടെ അടിസ്ഥാനത്തിൽ പോലീസ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കൊവിഡിനെ തുടർന്ന് ശരീരം തളർന്നു, സംസാര ശേഷിയില്ല….കാദർകുട്ടി ഹംസ ഇന്ന് നാട്ടിലെത്തും

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : police searches for 4 accused as sisters allegedly thrashed and molested in jaipur
Malayalam News from malayalam.samayam.com, TIL Network

Exit mobile version