ഒന്നിനും പണം ചെലവാക്കാതെ ജീവിക്കണോ? കെയ്റ്റിനെ കണ്ടു പഠിക്കാം

ഒന്നിനും-പണം-ചെലവാക്കാതെ-ജീവിക്കണോ?-കെയ്റ്റിനെ-കണ്ടു-പഠിക്കാം

| Samayam Malayalam | Updated: Aug 23, 2021, 2:02 PM

ലോകത്തിലെ ഏറ്റവും ചെലവേറിയ 10 നഗരങ്ങളിൽ ഒന്നായ ന്യൂയോർക്കിലാണ് കെയ്റ്റ് ഹാഷിമോട്ടോ താമസിക്കുന്നത്. ഗരത്തിലെ ശരാശരി പ്രതിമാസ ജീവിതച്ചെലവ് ഒരു ലക്ഷത്തിനടുത്താണ്. എന്നാൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കെയ്റ്റ് ചിലവാക്കുന്നത് 14,853 രൂപ മാത്രം.

How To Live Life Without Money

(Representational image)

ഹൈലൈറ്റ്:

  • 1998 മുതൽ കേറ്റ് പുതിയ അടിവസ്ത്രങ്ങൾ വാങ്ങിയിട്ടില്ലത്രേ.
  • തെരുവുകളിൽ കണ്ടെത്തിയ പഴയ യോഗ പായകൾ അടുക്കി വച്ചാണ് കേറ്റിന്റെ കിടക്ക നിർമ്മിച്ചിരിക്കുന്നത്.
  • പൊതു ഇടങ്ങളിലെ ഷവറിലാണ് കുളി. കുളിയോടൊപ്പം തന്നെ വസ്ത്രവും കഴുകും.

ഒന്നിനും പണം ചെലവാക്കാതെ ജീവിക്കാൻ പറ്റുമോ? തീർച്ചയായും പറ്റില്ല. എന്നാൽ പരമാവധി പണം ചിലവാക്കുന്നത് ഒഴിവാക്കി ജീവിച്ചാൽ ഒരു പരിധിവരെ ഒന്നിനും പണം ചെലവാക്കാതെ ജീവിക്കുന്നതിന് തുല്യമല്ലേ? സംശയമുണ്ടോ എങ്കിൽ നിങ്ങൾക്കുള്ള പാഠപുസ്തകമാണ് ന്യൂയോർക്കിൽ താമസിക്കുന്ന കെയ്റ്റ് ഹാഷിമോട്ടോ.

പണം ചിലവാക്കുന്നതിൽ ഒട്ടും താല്പര്യം ഇല്ലാത്ത കക്ഷിയാണ് കെയ്റ്റ്. കുളിക്കാനാവശ്യമായ സോപ്പ്, ഷാംപൂ എന്നിങ്ങനെയുള്ള ഒന്നിനും പണം ചിലവാക്കാറില്ല കെയ്റ്റ്. എന്ന് മാത്രമല്ല പൊതു ഇടങ്ങളിലെ ഷവറിലാണ് കുളി. കുളിയോടൊപ്പം തന്നെ വസ്ത്രവും കഴുകും. വസ്ത്രത്തിന്റെ കാര്യത്തിലും പിശുക്കിന്റെ അങ്ങേയറ്റമാണ് കെയ്റ്റ്. 1998 മുതൽ കേറ്റ് പുതിയ അടിവസ്ത്രങ്ങൾ വാങ്ങിയിട്ടില്ലത്രേ.

ഇന്ത്യയിലുമുണ്ട്, വിദേശത്തുമുണ്ട്! ഒരേ പേര് പങ്കിടുന്ന 15 പ്രമുഖ നഗരങ്ങൾ
ഇതൊക്കെ ചെയ്യുന്നത് ന്യൂയോർക്ക് നഗരത്തിൽ താമസിക്കുമ്പോഴാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ലോകത്തിലെ ഏറ്റവും ചെലവേറിയ 10 നഗരങ്ങളിൽ ഒന്നാണ് ന്യൂയോർക്ക്. നഗരത്തിലെ ശരാശരി പ്രതിമാസ ജീവിതച്ചെലവ് ഒരു ലക്ഷത്തിനടുത്താണ്. എന്നാൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കെയ്റ്റ് ചിലവാക്കുന്നത് 14,853 രൂപ മാത്രം.

ട്രാവൽ ആൻഡ് ലിവിങ് ചാനലിന്റെ ഷോയായ എക്‌സ്ട്രീം ചീപ്‌സ്‌കേറ്റ്‌സിൽ സംസാരിക്കുമ്പോഴാണ് കെയ്റ്റ് താൻ ജീവിതത്തിലെ മിക്കവാറും എല്ലാത്തിനും പണം നൽകുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതായി വെളിപ്പെടുത്തിയത്. “ഞാൻ മൂന്ന് വർഷമായി ന്യൂയോർക്കിലാണ് താമസിക്കുന്നത്, ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരമാണെങ്കിലും, പണം ചിലവഴിക്കാതെ ജീവിക്കാനുള്ള വഴികൾ ഞാൻ കണ്ടെത്തി,” കെയ്റ്റ് പറഞ്ഞു. “എനിക്ക് പണം ചിലവഴിക്കേണ്ടിവന്നാൽ, ഞാൻ അത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നു. ഇനി ചെലവാക്കാതെ പറ്റില്ല എന്ന സാഹചര്യം വന്നാൽ പരമാവധി കുറച്ച് പണം ചിലവാക്കാൻ ശ്രമിക്കുന്നു,” കെയ്റ്റ് വ്യക്തമാക്കി.

ഹാർട്ട് അറ്റാക്ക് ഗ്രിൽ ചാലഞ്ച്! 2.94 കിലോഗ്രാം ഭീമൻ ബർഗർ 4 മിനുറ്റിൽ അകത്താക്കി യുവാവ്
കേറ്റ് ഒരിക്കലും ഗൃഹോപകരണങ്ങൾക്ക് പണം നൽകിയിട്ടില്ല. ചെറിയ കേടുപാടുകൾ മൂലം ആൾക്കാർ ഉപേക്ഷിക്കുന്ന ഉപകരണങ്ങൾ നന്നാക്കിയാണ് കെയ്റ്റ് ഉപയോഗിക്കുക. തെരുവുകളിൽ കണ്ടെത്തിയ പഴയ യോഗ പായകൾ അടുക്കി വച്ചാണ് കേറ്റിന്റെ കിടക്ക നിർമ്മിച്ചിരിക്കുന്നത്. പഴയ മാഗസിനുകളുടെ ഒരു കൂമ്പാരം ക്രമീകരിച്ച് ഡൈനിങ്ങ് ടേബിളിലും തയ്യാറാക്കിയിട്ടുണ്ട്. പുറത്ത് പോയി ഭക്ഷണം കഴിക്കുന്ന പരിപാടിയെ ഇല്ല. ഇനി പോവുകയാണെങ്കിൽ സുഹൃത്തുക്കൾ പണം നൽകണം എന്നാണ് കെയ്റ്റിന്റെ നിബന്ധന.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : want to live a life without paying for anything? this new york woman knows the idea
Malayalam News from malayalam.samayam.com, TIL Network

Exit mobile version