ഹൈലൈറ്റ്:
- അതേ സമയം സ്ത്രീയ്ക്ക് ചിത്തയുമായി യാതൊരു ബന്ധമില്ലെന്ന് ആന്റ്‌വെർപ് മൃഗശാല അധികൃതർ പറഞ്ഞു.
- ചിത്ത സന്ദർശകരുമായി സൗഹൃദം പുലർത്തുന്നത് അമിതമായാൽ മറ്റ് കുരങ്ങുകൾ അവനെ അവഗണിക്കുകയും തങ്ങളുടെ കൂട്ടത്തിൽ പെടുത്താതെ ഒറ്റപ്പെടുത്തുകയും ചെയ്യും
- ഇതാണ് സ്ത്രീക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത് എന്നാണ് മൃഗശാല അധികൃതർ വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും വിചിത്രമായ വാർത്ത നിങ്ങൾ ഇതിനകം കേട്ടു എന്ന് കരുതുന്നുണെങ്കിൽ, ഒരു സ്ത്രീയുടെയും ചിമ്പാൻസിയുടെയും വാർത്ത കൂടി നിങ്ങൾ വായിക്കണം. ബെൽജിയത്തിലെ മൃഗശാലയിലെ ഒരു ചിമ്പാൻസിയെ സന്ദർശിക്കുന്നതിൽ നിന്നും ആദി ടിമ്മർമാൻസ് എന്ന് പേരുള്ള സ്ത്രീയെ വിലക്കിയിരിക്കുകയാണ്. കാരണം, ഇരുവരും തമ്മിലുള്ള ആത്മബന്ധം ചിമ്പാൻസിയുടെ ജീവിതത്തെ ബാധിക്കുന്നു എന്നാണ് മൃഗശാല അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ നാല് വർഷമായി ബെൽജിയത്തിലെ ആന്റ്‌വെർപ് മൃഗശാലയിൽ താമസിക്കുന്ന 38 വയസ്സുള്ള ചിമ്പാൻസി ചിത്തയെ ആദി ടിമ്മർമാൻസ് സ്ഥിരമായി കാണാൻ വരുമായിരുന്നു. ടിമ്മർമാൻസ് പറയുന്നതനുസരിച്ച് അവരും ചിമ്പാൻസിയും തമ്മിൽ ശക്തമായ ഒരു ആത്മബന്ധം വളരുകയും അവർ പരസ്പരം സ്നേഹിക്കുകയും ചെയ്യുന്നു. അതേ സമയം സ്ത്രീയ്ക്ക് ചിത്തയുമായി യാതൊരു ബന്ധമില്ലെന്ന് ആന്റ്‌വെർപ് മൃഗശാല അധികൃതർ പറഞ്ഞു.
“ഞാൻ ആ മൃഗത്തെ (ചിമ്പാൻസി) സ്നേഹിക്കുന്നു, അവൻ എന്നെ സ്നേഹിക്കുന്നു. ഞങ്ങൾക്കിടയിൽ മറ്റൊന്നുമില്ല. പിന്നെ എന്തുകൊണ്ടാണ് അവർ ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം എടുത്തുകളയാൻ ആഗ്രഹിക്കുന്നത്?” പ്രാദേശിക വാർത്താ ചാനലായ എടിവിയോട് ആദി ടിമ്മർമാൻസ് പറഞ്ഞു. “മറ്റ് ഡസൻ കണക്കിന് സന്ദർശകർക്ക് ചിമ്പാൻസിയോട് സംസാരിക്കാൻ അവർ അനുവദിച്ചിരിക്കുന്നു. പിന്നെ എനിക്ക് എന്തുകൊണ്ട് ഈ വിലക്ക്?”.
അതേ സമയം മൃഗശാലയുടെ വിശദീകരണം അനുസരിച്ച് സ്ത്രീയുമായുള്ള ചിത്തയുടെ സൗഹൃദം മൃഗത്തിന്റെ ക്ഷേമത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും. മൃഗം സന്തോഷവാനായിരിക്കണമെന്ന് അധികൃതർ ആഗ്രഹിക്കുന്നു. “സന്ദർശകരിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മൃഗത്തെ അതിന്റെ കൂടെയുള്ള മൃഗങ്ങൾ ബഹുമാനിക്കില്ല. ചിത്തയ്ക്ക് അത്തരമൊരു സാഹചര്യമുണ്ടാവരുത്. അവൻ കഴിയുന്നത്ര ചിമ്പാൻസിയാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” മൃഗശാല അധികൃതർ വ്യക്തമാക്കി.
“മൃഗശാലയിലെ സന്ദർശന സമയം കഴിഞ്ഞാൽ ബാക്കി ദിവസത്തിൽ 15 മണിക്കൂറോളം ചിത്ത സമയം ചിലവിടേണ്ടത് കൂടെയുള്ള മറ്റ് മൃഗങ്ങളോടൊപ്പമാണ്. ചിത്ത സന്ദർശകരുമായി സൗഹൃദം പുലർത്തുന്നത് അമിതമായാൽ മറ്റ് കുരങ്ങുകൾ അവനെ അവഗണിക്കുകയും തങ്ങളുടെ കൂട്ടത്തിൽ പെടുത്താതെ ഒറ്റപ്പെടുത്തുകയും ചെയ്യും”, മൃഗശാല അധികൃതർ വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : belgium zoo bans woman visiting chimpanzee for having an affair
Malayalam News from malayalam.samayam.com, TIL Network