പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; നടൻ പേൾ പുരി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത-പെൺകുട്ടിയെ-പീഡിപ്പിച്ചു;-നടൻ-പേൾ-പുരി-അറസ്റ്റിൽ

Edited by

Samayam Malayalam | Updated: 05 Jun 2021, 10:56:00 PM

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി. പീഡനത്തിന് ഇരയായ പെൺകുട്ടി മാതാവിനൊപ്പം ഷൂട്ടിങ് സൈറ്റ് സന്ദർശിക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതിക്കെതിരെ കേസെടുത്തു.

perl puri

പേൾ പുരി

ഹൈലൈറ്റ്:

  • പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു
  • നാഗിൻ സീരിയലിലൂടെ ഇയാൾ ശ്രദ്ധിക്കപ്പെട്ടിരുന്നു
  • പോലീസ് കസ്റ്റഡിയിലാണ് പ്രതി

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നടൻ പേൾ പുരി (31) അറസ്റ്റിൽ. നാഗിൻ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് പേൾ പുരിയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ പോലീസ് കസ്റ്റഡിയിലാണ് ഇയാൾ. പീഡനത്തിന് ഇരയായ പെൺകുട്ടി മാതാവിനൊപ്പം ഷൂട്ടിങ് സൈറ്റ് സന്ദർശിക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം നടനെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്തെത്തി. പ്രമുഖ നിർമ്മാതാവ് എക്താ കപൂർ അടക്കമുള്ളവരാണ് പേൾ പുരിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : tv actor pearl puri held for raping minor girl
Malayalam News from malayalam.samayam.com, TIL Network

Exit mobile version