ഹൈലൈറ്റ്:
- കേബിൾ ഇടാൻ നീളത്തിൽ കുഴെടുത്തിരിക്കുന്നത് കുനിഞ്ഞ് നിന്ന് കാര്യമായി നോക്കുകയാണ് യുവാവ്
- കാലുതെറ്റി കുഴിക്ക് കുറുകെ പുഷ്അപ് ചെയ്യുന്നതുപോലെയാണ് യുവാവ് വീണത്.
- പിന്നെ ഒന്നും നോക്കിയില്ല ഒരു പുഷ് അപ്പ് അടിച്ച് എഴുന്നേറ്റ് പോയി
വീണിടം വിഷ്ണുലോകം, വീണിടത്ത് കിടന്നുരുളുക തുടങ്ങിയ പഴഞ്ചൊല്ലുകൾ നാം കേട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ പഴഞ്ചോല്ലുകളുടെ അർഥം വേറെയാണെങ്കിലും പലരും കാൽതെറ്റിയോ മറ്റോ വീണാൽ നാം ഈ പഴഞ്ചോല്ലുകൾ പ്രയോഗിക്കാറുണ്ട്. ചിലർ വീണാൽ താൻ വീണതല്ല എന്ന് വരുത്തിത്തീർക്കാനുള്ള സർവ ശ്രമവും നടത്തും. ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഇത്തരത്തിൽ വീണെങ്കിലും താൻ വീണതല്ല എന്ന് വരുത്തി തീർക്കുന്ന യുവാവാണ് താരം.
സംഭവം ഇന്ത്യയിലല്ല. റോഡരുകിൽ കേബിൾ ഇടാൻ നീളത്തിൽ കുഴെടുത്തിരിക്കുന്നത് വിഡിയോയിൽ കാണാം. ഈ കുഴി അരികിൽ നിന്ന് വീക്ഷിക്കുകയാണ് കക്ഷി. കുനിഞ്ഞ് നിന്ന് കാര്യമായി എന്തോ നോക്കുന്നുണ്ട് കക്ഷി. കുറച്ച് കഴിഞ്ഞ് നോട്ടം അവസാനിപ്പിച്ച് കോഴിയുടെ അരികിലൂടെ നടക്കാൻ തുടങ്ങി കക്ഷി. പക്ഷെ ഇടത് കാൽ എടുത്തുവച്ചത് ശരിയായില്ല. കാൽതെറ്റി നേരെ കുഴിയിലേക്ക്. പക്ഷെ തന്റെ രണ്ട് കാലും കയ്യും ഉപയോഗിച്ച് കുഴിക്ക് കുറുകെ പുഷ്അപ് ചെയ്യുന്നതുപോലെയാണ് യുവാവ് പതിച്ചത്. പിന്നെ ഒന്നും നോക്കിയില്ല ഒരു പുഷ് അപ്പ് അടിച്ച ശേഷം താൻ വീണതല്ല പുഷ് അപ്പ് അടിച്ചതാണ് എന്ന ഭാവേന കക്ഷി കൂളായി എഴുനേറ്റ് നടന്ന് പോയി.
ആരെങ്കിലും തന്റെ വീഴ്ച കണ്ടതുകൊണ്ടാണോ യുവാവ് താൻ പുഷ് അപ്പ് ചെയ്തതാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചത് എന്ന് വ്യക്തമല്ല. ഐ.മലയാളി എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഏതായാലും വൈറലായി. “വീണതല്ല! ഒരു പുഷ്അപ് എടുക്കാം എന്ന് കരുതി” എന്ന കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി പേരാണ് പ്രതികരണവുമായെത്തിയിരിക്കുന്നത്. “ഇതായിരിക്കും അല്ലെ ആ പഴച്ചൊല്ല്, വീണടം വിഷ്ണുലോകം”, മഷൂർ മച്ചു കുറിച്ചു. ‘ഒന്നും പറ്റാത്ത പോലെ ആക്ട് ചെയ്യാം….’ എന്നാണ് വിഷ്ണു എംജെയുടെ കമന്റ്. “എന്തെടാ നോക്കുന്നേ….ഞാൻ ഒരു ഫിറ്റ്നസ് ഫ്രീക്ക് ആണെന്ന് അറിയില്ലേ?” എന്നാണ് ഡ്യുഓബ് എന്ന യുവാവിന്റെ കമന്റ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man acts as he does push up after slipping into roadside pit
Malayalam News from malayalam.samayam.com, TIL Network