ഒന്ന് ചുമച്ചു, 25 ലക്ഷം വിലയുള്ള ഭക്ഷ്യവിഭവങ്ങൾ ഉപയോഗശൂന്യം, അറസ്റ്റ്

ഒന്ന്-ചുമച്ചു,-25-ലക്ഷം-വിലയുള്ള-ഭക്ഷ്യവിഭവങ്ങൾ-ഉപയോഗശൂന്യം,-അറസ്റ്റ്

ഹൈലൈറ്റ്:

  • തനിക്ക് കോറോണയുണ്ട് എന്ന് ആക്രോശിക്കുകയും ചെയ്തു മാർഗരറ്റ്.
  • കോവിഡ് ടെസ്റ്റിൽ മാർഗരറ്റ് നെഗറ്റീവ് ആണെന്ന് വ്യക്തമായി.
  • വിചാരണ വേളയിൽ 37-കാരിയായ മാർഗരറ്റ് ക്ഷമാപണം നടത്തിയിരുന്നു.

ലോകമെമ്പാടും പടർന്നു പിടിച്ച കൊവിഡ് മഹാമാരിയെ തുരത്തിയോടിക്കാൻ ക്വാറന്റൈൻ, സാമൂഹിക അകലം പാലിക്കൽ, കൈകൾ ഇടയ്ക്കിടെ കഴുകുക, മാസ്ക് ധരിക്കുക തുടങ്ങിയ പ്രതിരോധ മാർഗ്ഗങ്ങൾ ആരോഗ്യപ്രവർത്തകർ നിഷ്കർഷിക്കുന്നുണ്ടെങ്കിലും പലരും ഇപ്പോഴും വേണ്ടത്ര ഗൗരവത്തോടെ ഇതേറ്റെടുത്തിട്ടില്ല. വൈറസ് ഒരു ഭീഷണിയല്ലെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലാണ് ചിലർ. ഇതിന്റെ ഭാഗമായി കോവിഡ് നിയമങ്ങൾ ലംഘിക്കുന്നതായി കാണിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ധാരാളമായി പോസ്റ്റ് ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ വൈറസ് ഒരു ഭീഷണിയല്ലെന്ന് തെളിയിക്കാൻ പെൻസിൽവാനിയയിലെ ജെറിറ്റീസ് സൂപ്പർമാർക്കറ്റിലെത്തിയ മാർഗരറ്റ് ആൻ സിർക്കോ എന്ന് പേരുള്ള സ്ത്രീ ചെയ്തതെന്തെന്നോ? സൂപ്പർമാർക്കറ്റിൽ അടുക്കി വച്ചിരുന്ന പഴം പച്ചക്കറി വിഭവങ്ങളുടെ മേൽ ചുമയ്ക്കുകയും തുപ്പുകയും ചെയ്തു. മാത്രമല്ല ഇതിനു ശേഷം തനിക്ക് കോറോണയുണ്ട് എന്ന് ആക്രോശിക്കുകയും ചെയ്തു മാർഗരറ്റ്. ‘എനിക്ക് വൈറസ് ഉണ്ട്, ഇനി നിങ്ങൾക്കെല്ലാവർക്കും വരും’ എന്നാണ് മാർഗരറ്റ് അലറിയത്.

ജീപ്പോടിച്ച് ഭർത്താവിന്റെ വീട്ടിലേക്ക് സ്റ്റൈലൻ എൻട്രി, വൈറലായി നവവധു
സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി വഴി മാർഗരറ്റിനെ കടയിൽ നിന്ന് പുറത്താക്കുകയും ഉടൻ പോലീസ് അറസ്റ്റ് ചെയുകയും ചെയ്യും. തുടർന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ മാർഗരറ്റ് നെഗറ്റീവ് ആണെന്ന് വ്യക്തമായി. ഇതേ തുടർന്ന് കേസെടുക്കുകയും ഭക്ഷണത്തിൽ മനഃപൂർവം തുപ്പിയതിന് രണ്ട് വർഷത്തെ തടവ് ശിക്ഷ കോടതി വിധിക്കുകയും ചെയ്തു. മാർഗരറ്റിന്റെ ഈ പ്രവർത്തി മൂലം 35,000 ഡോളർ (25 ലക്ഷം രൂപ) വില വരുന്ന ഭക്ഷണ വിഭവങ്ങൾ നശിപ്പിക്കേണ്ടി വന്നുവത്രെ.

പ്രസാദം ന്യൂഡിൽസ്, ഇന്ത്യയിലെ ചൈനീസ് കാളി അമ്പലത്തിൽ പോയിട്ടുണ്ടോ?
വിചാരണ വേളയിൽ 37-കാരിയായ മാർഗരറ്റ് ക്ഷമാപണം നടത്തിയിരുന്നു. സംഭവസമയത്ത് താൻ മദ്യപിച്ചിരുന്നുവെന്ന് മാർഗരറ്റ് പറഞ്ഞു. മാർഗരറ്റിനെതിരെ രണ്ട് തീവ്രവാദ ഭീഷണികൾ ചുമത്താൻ പ്രോസിക്യൂട്ടർമാർ ആലോചിക്കുകയായിരുന്നു. ഭാഗ്യവശാൽ, അവൾ കുറ്റം സമ്മതിച്ചതിനുശേഷം അവർ പിൻവാങ്ങി. രണ്ട് വർഷത്തെ ജയിൽ ശിക്ഷ കഴിയുമ്പോൾ 8 വർഷത്തെ നല്ല നടപ്പും, സൂപ്പർമാർക്കറ്റിന്‌ മാർഗരറ്റ് 30,000 ഡോളർ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : us woman coughs on food worth rs 25.9 lakh claiming she has covid-19, arrested
Malayalam News from malayalam.samayam.com, TIL Network

Exit mobile version