കൊവാക്സിനെ അപേക്ഷിച്ച് കൊവിഷീൽഡ് ശരീരത്തിൽ കൂടുതൽ ആൻ്റിബോഡികള്‍ സൃഷ്ടിക്കുന്നതായി പഠനം

കൊവാക്സിനെ-അപേക്ഷിച്ച്-കൊവിഷീൽഡ്-ശരീരത്തിൽ-കൂടുതൽ-ആൻ്റിബോഡികള്‍-സൃഷ്ടിക്കുന്നതായി-പഠനം

Edited by

Samayam Malayalam | Updated: 07 Jun 2021, 10:55:00 AM

രണ്ട് വാക്സിനുകളും സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിൽ നടത്തിയ പഠനത്തിലാണ് ഇരു വാക്സിനുകളും ശരീരത്തിൽ സൃഷ്ടിക്കുന്ന രോഗപ്രതിരോധശേഷി വിലയിരുത്തിയത്.

Virus Outbreak India Vaccine Exports

പ്രതീകാത്മക ചിത്രം Photo: AP/File

ഹൈലൈറ്റ്:

  • കൊവിഷീൽഡ് കൂടുതൽ ആൻ്റിബോഡികള്‍ സൃഷ്ടിക്കുന്നു
  • വാക്സിൻ സ്വീകരിച്ച 95 ശതമാനം പേര്‍ക്കും രോഗപ്രതിരോധശേഷി
  • പുതിയ പഠനം പുറത്ത്

ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിനെ അപേക്ഷിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീൽഡ് വാക്സിനാണ് ശരീരത്തിൽ കടുതൽ കൊവിഡ് 19 പ്രതിരോധ ആൻ്റിബോഡികള്‍ സൃഷ്ടിക്കുന്നതെന്ന് പുതിയ പഠനം. കൊറോണവൈറസ് വാക്സിൻ ഇൻഡ്യൂസ്ഡ് ആൻ്റിബോഡി ടൈറ്റര്‍ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സിറോപോസിറ്റിവിറ്റി നിരക്കും മീഡിയൻ ആൻ്റി സ്പൈക്ക് ആൻ്റിബോഡിയും കൊവാക്സിനെ അപേക്ഷിച്ച് കൊവിഷീൽഡ് കൂടതലായി സൃഷ്ടിക്കുന്നുണ്ടെന്നാണ് പഠനം.

നിലവിൽ ഇന്ത്യയിൽ കൊവിഡ് പ്രതിരോധ വാക്സിനേഷന് ഏറ്റവുമധികം ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളാണ് കൊവാക്സിനും കൊവിഷീൽഡും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സിനാണ് കൊവാക്സിൻ. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച അഡിനോവൈറസ് അധിഷ്ഠിത വാക്സിനാണ് ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ വിതരണം ചെയ്യുന്നത്. ഈ രണ്ട് വാക്സിനും രണ്ട് ഡോസ് വീതം സ്വീകരിച്ച് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരിലാണ് വാക്സിൻ ശരീരത്തിൽ സൃഷ്ടിക്കുന്ന രോഗപ്രതിരോധശേഷി സംബന്ധിച്ച പഠനം നടത്തിയത്.

Also Read: ആശ്വാസമായി കണക്ക്: രാജ്യത്ത് 1,00,636 പേർക്ക് കൂടി കൊവിഡ്, 2427 മരണങ്ങൾ കൂടി

രാജ്യത്തെ 515 ആരോഗ്യപ്രവര്‍ത്തകരിലാണ് പരീക്ഷണം നടത്തിയത്. ഇവരിൽ 95 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതോടെ ശരീരത്തിൽ ആൻ്റിബോഡി സാന്നിധ്യം രേഖപ്പെടുത്തി. രണ്ട് വാക്സിനുകളും മികച്ച പ്രതിരോധശേഷിയാണ് ശരീരത്തിൽ സൃഷ്ടച്ചതെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഡോസ് സ്വീകരിച്ചതോടെ 79.3 ശതമാനം പേരിൽ സിറോപോസിറ്റിവിറ്റി രേഖപ്പെടുത്തി. അതേസമയം, കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്ന ആൻ്റി സ്പൈക്ക് ആൻ്റിബോഡി സൃഷ്ടിക്കുന്നതിൽ കൊവാക്സിനെ അപേക്ഷിച്ച് കൊവാക്സിനാണ് മുന്നിലെന്നാണ് റിപ്പോര്‍ട്ട്. കൊവിഷീൽഡ് സ്വീകരിച്ചവരിൽ 86.8 ശതമാനം പേരിൽ ആൻ്റി സ്പൈക്ക് ആൻ്റിബോഡികള്‍ ഉണ്ടായെങ്കിൽ കൊവാക്സിൻ സ്വീകരിച്ചവരിൽ ഇത് 43.8 ശതമാനമായിരുന്നുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

Also Read: കവർച്ചയ്‌ക്ക് പിന്നാലെ ധർമ്മരാജൻ വിളിച്ചത് സുരേന്ദ്രൻ്റെ മകനെ; 7 ബിജെപി നേതാക്കളുമായി സംസാരിച്ചു

നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകളുടെ ഭൂരിഭാഗവും കൊവിഷീൽഡാണ്. കൂടുതൽ നിര്‍മാതാക്കളുമായി സഹകരിച്ച് കൊവാക്സിൻ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. റഷ്യ വികസിപ്പിച്ച സ്പുട്നിക് വാക്സിനും രാജ്യത്ത് വൻതോതിൽ വിതരണത്തിന് ഒരുങ്ങുകയാണ്.

പൊതാവൂരിലെ ജനങ്ങള്‍ ചോദിക്കുന്നു, ഇവിടെയൊരു പാലം എന്നു വരും?

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : covid study in india covishield creates more anti spike antibodies than covaxin against covid 19
Malayalam News from malayalam.samayam.com, TIL Network

Exit mobile version