പൂനെയിൽ രാസവസ്തു നിര്‍മാണകേന്ദ്രത്തിൽ തീപിടിത്തം: 11 പേര്‍ മരിച്ചു

പൂനെയിൽ-രാസവസ്തു-നിര്‍മാണകേന്ദ്രത്തിൽ-തീപിടിത്തം:-11-പേര്‍-മരിച്ചു

Edited by

Samayam Malayalam | Updated: 07 Jun 2021, 07:48:00 PM

പൂനെയ്ക്കു സമീപമുള്ള വ്യവസായ മേഖലയിലെ ക്ലോറിൻ ഡയോക്സൈഡ് നിര്‍മാണകേന്ദ്രത്തിലാണ് വൻ തീപിടുത്തമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

pune.

സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു Photo: TNN

ഹൈലൈറ്റ്:

  • നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്
  • രക്ഷാപ്രവര്‍ത്തനം തുടരുന്നു
  • തീപിടുത്തമുണ്ടായത് വൈകിട്ട് നാലുമണിയ്ക്ക്

പൂനെ: മഹാരാഷ്ട്രയിൽ പൂനെയ്ക്ക് സമീപം രാസവസ്തു നിര്‍മാണശാലയിൽ വൻ തീപിടുത്തം. അപകടത്തിൽ ഇതുവരെ 11 പേര്‍ മരിച്ചെന്നാണ് വിവരം. വൈകിട്ട് നാലു മണിയോടെയാണ് വ്യവസായ മേഖലയിലെ കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്.

ഇതുവരെ എട്ടു മൃതദേഹങ്ങള്‍ സ്ഥലത്തു നിന്ന് പിഎംആര്‍ഡിഎയുടെ ഫയര്‍ എൻജിനുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെത്തിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. പിറാൻഗുടിനു സമീപമുള്ള ഉറാവാദേ ഗ്രാമത്തിലാണ് അപകടമുണ്ടായത്. എസ് വി എസ് അക്വാ കമ്പനി എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായതന്നാണ് വിവരം.

Also Read: ജൂൺ 12, 13 തീയതികളിൽ സമ്പൂർണ ലോക്ക് ഡൗൺ; പുതിയ നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

ജലശുദ്ധീകരണത്തിനുള്ള ക്ലോറിൻ ഡയോക്സൈഡ് ഉണ്ടാക്കുന്ന ഫാക്ടറിയിലാണ് തീപിടുത്തം. പോലീസിൻ്റെയും ഫയര്‍ഫോഴ്സിൻ്റെയും നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കേരളത്തിൽ ഇന്ന് 9313 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : massive fire breaks out in pune chemical factory as several feared dead
Malayalam News from malayalam.samayam.com, TIL Network

Exit mobile version