ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന വരലക്ഷ്മി വിവാഹിതനായ ജഗദീഷുമായി അടുക്കുകയായിരുന്നു. ഇയാളുമായുള്ള സാമ്പത്തിക പ്രശ്നമാണ് കുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചത്
പ്രതീകാത്മക ചിത്രം. PHOTO: TNN
ഹൈലൈറ്റ്:
- മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തി
- സംഭവം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്
- പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തി. ബോറ ജഗദീഷ് എന്ന ഇരുപത്തെട്ടുകാരനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ജൂൺ ഒന്നിനായിരുന്നു കൃത്യം നടന്നതെങ്കിലും കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞതും പോലീസ് പ്രതിയെ പിടികൂടിയതും ശനിയാഴ്ചയായിരുന്നു. ഇതോടെയാണ് വാർത്ത പുറത്ത് വന്നത്.
വരലക്ഷ്മി എന്നാണ് കുട്ടിയുടെ അമ്മയുടെ പേര്. ബി രമേശ് എന്നയാളുമായിട്ടായിരുന്നു ഇവരുടെ വിവാഹം. എന്നാൽ അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് വൈകാതെ തന്നെ ദമ്പദികൾ വേർപിരിയുകയായിരുന്നു. ഇതിന് പിന്നാലെ മകൾ സിന്ധു ശ്രീയ്ക്കൊപ്പം പിഎം പാലേം പോലീസ് സ്റ്റേഷൻ പരിധിയിലെ മാരികാവലസയിലാണ് വരലക്ഷ്മി കഴിയുന്നത്. ഇതിനിടെയാണ് ഇവർ ജഗദീഷുമായി അടുത്തത്.
നേരത്തെ വിവാഹിതനായ ജഗദീഷിന് മക്കളും ഉണ്ട്. ഈ വിവരം വരലക്ഷ്മിക്കും അറിയാമായിരുന്നെന്നാണ് റിപ്പോർട്ട്. ജൂൺ ഒന്നിന് പനിയാണെന്ന് പറഞ്ഞായിരുന്നു വരലക്ഷ്മി മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. എന്നാൽ ആശുപത്രിയിലെത്തിയപ്പോൾ തന്നെ കുട്ടി മരിച്ചെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വരലക്ഷ്മി മുൻ ഭർത്താവിനെ മകളുടെ മരണവാർത്ത അറിയിച്ചെങ്കിലും ഈ സമയത്ത് തന്നെ ജഗദീഷ് കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യുകയായിരുന്നു.
മകളുടെ മരണത്തിൽ സംശയം തോന്നിയ രമേശ് വരലക്ഷ്മിയും ജഗദീഷും ചേർന്ന് മകളെ കൊലപ്പെടുത്തിയെന്ന് കാട്ടി പോലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. തുടർന്ന് കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
‘ജഗദീഷും വരലക്ഷ്മിയും തമ്മിൽ ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ജൂൺ ഒന്നിന് പണം സംഘടിപ്പിക്കാനായി വരലക്ഷ്മി പുറത്തുപോയെങ്കിലും ഒന്നും ശരിയായിരുന്നില്ല. പണം ഇല്ലാതെ ഇവർ മടങ്ങിയെത്തിയതോടെ പ്രകോപിതനായ ജഗഗീഷ് കുട്ടിയെ ആക്രമിക്കുകയായിരുന്നു. മർദ്ദനത്തെ തുടടർന്ന് ബോധരഹിതയായ കുട്ടി മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.
മെട്രോ സര്‍വ്വീസ് പുനരാരംഭിച്ചു; 50 ശതമാനം യാത്രക്കാര്‍ മാത്രം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : boyfriend attacks woman’s 3-year-old daughter in andhra pradesh
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download