സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ; വാക്സിനേഷൻ നയത്തിലെ പുതുക്കിയ മാർഗരേഖ കേന്ദ്രം പുറത്തിറക്കി

സംസ്ഥാനങ്ങൾക്ക്-സൗജന്യമായി-വാക്സിൻ;-വാക്സിനേഷൻ-നയത്തിലെ-പുതുക്കിയ-മാർഗരേഖ-കേന്ദ്രം-പുറത്തിറക്കി

Authored by

Samayam Malayalam | Updated: 08 Jun 2021, 03:06:00 PM

രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാണു കേന്ദ്രം, സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ വിതരണം ചെയ്യുക. സ്വകാര്യ ആശുപത്രിയിലേക്കുള്ള വാക്‌സിന്‍ വില നിർമാതാക്കൾക്ക് തീരുമാനിക്കാം

COVID-19 vaccination in Mumbai

പ്രതീകാത്മക ചിത്രം. PHOTO: TOI

ഹൈലൈറ്റ്:

  • പുതുക്കിയ വാക്‌സിന്‍ നയത്തിലെ മാര്‍ഗരേഖ പുറത്തിറങ്ങി
  • 18 വയസിന് മുകളിലുള്ളവരുടെ മുൻഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം
  • വാക്സിനുകളുടെ 75% കേന്ദ്രസർക്കാർ വാങ്ങും.


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പുതുക്കിയ വാക്സിനേഷൻ നയത്തിലെ മാർഗരേഖ കേന്ദ്രം പുറത്തിറക്കി. ജൂൺ 21 മുതലാണ് പുതിയ മാർഗരേഖ പ്രാബല്യത്തിൽ വരികയെന്ന് കേന്ദ്രം വ്യക്തമാക്കി. ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി തന്നെയാകും കേന്ദ്രം സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകുകയെന്നാണ് മാർഗരേഖ വ്യക്തമാക്കുന്നത്.

രാജ്യത്തെ വാക്സിൻ നിർമ്മാതാക്കൾ ഉൽപ്പാദിപ്പിക്കുന്ന വാക്സിനുകളുടെ 75% കേന്ദ്രസർക്കാർ വാങ്ങും. ദേശീയ വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതുമുതൽ വാങ്ങിയ വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകുന്നത് തുടരും. മുൻഗണന അനുസരിച്ച് ഗവൺമെന്‍റ് വാക്സിനേഷൻ സെന്‍ററുകൾ മുഖേന ഈ ഡോസുകൾ എല്ലാ പൗരന്മാർക്കും സൗജന്യമായി നൽകും.

Also Read : 94 കോടി പേര്‍ക്ക് ഡിസംബറിനുള്ളിൽ സൗജന്യ വാക്സിൻ: കേന്ദ്ര പദ്ധതി ഇങ്ങനെ; 5 കാര്യങ്ങള്‍സംസ്ഥാനങ്ങൾക്ക് സജന്യമായി നൽകുന്ന വാക്സിൻ ഡോസുകളെ സംബന്ധിച്ച മുൻ‌ഗണന താഴെ പറയുന്ന ക്രമത്തിൽ തുടരും.

ആരോഗ്യ പ്രവർത്തകർ
മുൻനിര പോരാളികൾ
45 വയസിന് മുകളിലുള്ള പൗരന്മാർ
രണ്ടാം ഡോസ് വാക്സിൻ ലഭിക്കേണ്ട പൗരന്മാർ
18 വയസും അതിന് മുകളിലുള്ള പൗരന്മാർ

18നും 44 നും ഇടയിലുള്ളവരിൽ ആര്‍ക്ക് മുൻഗണന നൽകണം എന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തീരുമാനിക്കാം.

സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുന്ന വാക്സിൻ ഡോസുകളെ സംബന്ധിച്ച മുൻ‌ഗണന ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി എന്നിവയെ അടിസ്ഥാനമാക്കിയാണ്. വാക്സിൻ പാഴാക്കുന്നത് വിഹിതത്തെ ബാധിക്കും.

രാജ്യത്ത് 18നു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ; കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും

ആകെ ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നൽകാം. വാക്സിന്‍റെ വില നിർമാതാക്കൾ നിശ്ചയിക്കും. സർവീസ് ചാർജായിസ്വകാര്യ ആശുപത്രികൾക്ക് 150 രൂപ വരെ ഈടാക്കാം തുടങ്ങിയ നിർദേശങ്ങളാണ് മാർഗ രേഖയിലുള്ളത്.

മാർഗരേഖയുടെ പൂർണ്ണ രൂപം ഇവിടെ വായിക്കാം
പുതുക്കിയ മാർഗരേഖ

യോഗി അനുകൂല ട്വിറ്റർ പോസ്റ്റിന് 2 രൂപ?

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : centre releases revised guidelines for implementation of national covid vaccination program
Malayalam News from malayalam.samayam.com, TIL Network

Exit mobile version