Jibin George | Samayam Malayalam | Updated: 08 Jun 2021, 03:29:00 PM
മുംബൈ മലാദ് സ്വദേശിയായ മഹേഷ് എന്ന പേരിലറിയപ്പെടുന്ന കിരൺ ഗുപ്‌ത ആണ് മാട്രിമോണിയൽ സൈറ്റുകളിലൂടെ ബന്ധം സ്ഥാപിച്ച് നിരവധി യുവതികളെ ലൈംഗികമായി പീഡിപ്പിച്ചത്
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- യുവതികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്‌റ്റിൽ.
- ബന്ധം സ്ഥാപിച്ചത് മാട്രിമോണിയൽ സൈറ്റുകളിലൂടെ.
- അന്വേഷണം തുടരുകയാണെന്ന് പോലീസ്.
മുംബൈ: മാട്രിമോണിയൽ സൈറ്റുകളിലൂടെ ബന്ധം സ്ഥാപിച്ച ശേഷം യുവതികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്‌റ്റിൽ. മുംബൈ മലാദ് സ്വദേശിയായ മഹേഷ് എന്ന പേരിലറിയപ്പെടുന്ന കിരൺ ഗുപ്‌തയെ (32) ആണ് നവി മുംബൈ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മെക്കാനിക്കൽ എൻജിനിയറായ യുവാവ് 12 യുവതികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൂടുതൽ പേർ പീഡനത്തിനിരയായെന്ന സംശയത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു.
സ്‌ത്രീകളിൽ നിന്നും മഹേഷിനെതിരെ പരാതി ലഭിച്ചിരുന്നുവെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൊബൈൽ ഫോൺ നമ്പർ മാറുന്നതും മറ്റൊരാളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിക്കുന്നതുമാണ് പ്രതിയെ പിടികൂടുന്നതിന് തടസമായത്. മികച്ച വിദ്യാഭ്യാസം ലഭിച്ച പ്രതി പല വൻകിട കമ്പനികളിലും ജോലി ചെയ്‌തിരുന്നതായും പോലീസ് കണ്ടെത്തി.
മാട്രിമോണിയൽ സൈറ്റുകളിലൂടെ പരിചയം സ്ഥാപിച്ച ശേഷം നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടാണ് മഹേഷ് യുവതികളെ വിളിച്ചു വരുത്തിയിരുന്നത്. ഉയർന്ന സാമ്പത്തിക നിലയിലുള്ള കുടുംബത്തിലെ യുവതികളുമായിട്ടാണ് ബന്ധം സ്ഥാപിച്ചിരുന്നത്. നഗരത്തിലെ മുന്തിയ പബ്ബുകളിലേക്കോ റെസ്‌റ്റോറൻ്റുകളിലേക്കോ ക്ഷണിക്കുകയും കൂടിക്കാഴ്‌ചയ്‌ക്കിടെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മൊബൈൽ ഫോൺ നമ്പർ മാറുകയും പുതിയ സ്ഥലത്തേക്ക് താമസം മാറുകയും ചെയ്യും.
സ്‌ത്രീകളുടെ പരാതിയിൽ നാല് മാസത്തോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് മഹേഷ് പിടിയിലായത്. മാട്രിമോണിയൻ സൈറ്റുകളിൽ നൽകിയിരുന്നത് വ്യാജ അഡ്രസും പ്രഫൈലുമാണ്. പ്രതിയെ പിടികൂടുന്നതിന് ഇതും തടസമായി. കൂടുതൽ സ്‌ത്രീകൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
ഭൂമി വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല, ചീമേനി ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാകുമോ?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 32 year old man arrested for assaulting 12 women in navi mumbai
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download