സുഹൃത്തിനെ കൊന്നത് കാമുകിയെ സ്വന്തമാക്കാൻ; മദ്യലഹരിയിൽ തുറന്നു പറഞ്ഞു പ്രതി; അറസ്റ്റ്

സുഹൃത്തിനെ-കൊന്നത്-കാമുകിയെ-സ്വന്തമാക്കാൻ;-മദ്യലഹരിയിൽ-തുറന്നു-പറഞ്ഞു-പ്രതി;-അറസ്റ്റ്

Edited by

Samayam Malayalam | Updated: Sep 15, 2021, 4:18 PM

യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് ആറു മാസത്തിനു ശേഷമാണ് മദ്യലഹരിയിൽ പ്രതി കൊലപാതക വിവരം അബദ്ധവശാൽ പുറത്തു പറയുന്നത്.

​Alcohol

പ്രതീകാത്മക ചിത്രം Photo: iStock

ഹൈലൈറ്റ്:

  • സുഹൃത്തും കാമുകിയും അറസ്റ്റിൽ
  • വഴിത്തിരിവായത് അയൽക്കാരിയുമായുള്ള തര്‍ക്കം
  • അറസ്റ്റ് ചെയ്ത് പോലീസ്

മീററ്റ്: സുഹൃത്തിൻ്റെ മരണത്തിനു പിന്നിൽ താനാണെന്ന ഞെട്ടിക്കുന്ന വിവരം മദ്യലഹരിയിൽ തുറന്നു പറഞ്ഞ് യുവാവ്. മരിച്ച യുവാവിനെകാണാതായി മാസങ്ങള്‍ പിന്നിട്ടതിനു ശേഷമാണ് പിന്നിൽ പ്രവര്‍ത്തിച്ചതു താനാണെന്നു വ്യക്തമാക്കി യുവാവ് രംഗത്തെത്തുന്നത്. ഉത്തര്‍ പ്രദേശിലാണ് സംഭവമുണ്ടായത്.

മീററ്റ് സ്വദേശിയായ നസീം എന്ന യുവാവിൻ്റെ മരണം സംബന്ധിച്ച കേസിലാണ് വഴിത്തിരിവുണ്ടായിരുന്നത്. നസീമിനെ കൊലപ്പെടുത്തിയത് സുഹൃത്താണെന്നും കൊലയ്ക്കു ശേഷം മൃതദേഹം ഇയാള്‍ ഒരു കനാലിൽ തള്ളിയെന്നും പോലീസ് വ്യക്തമാക്കി. കൊല സംബന്ധിച്ച ദുരൂഹത പൂര്‍ണമായും നീങ്ങിയെന്നാണ് പോലീസ് കരുതുന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബം നല്‍കിയ പരാതിയിൽ യുവാവിൻ്റെ കാമുകിയെയും കൊല നടത്തിയ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍ പ്രദേശിലെ അംറോഹ ജില്ലയിലുള്ള ധനോറ മന്ദിലിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ കണ്ട ബന്ധുക്കള്‍ തിരിച്ചറിഞ്ഞതാാണ് ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരൺ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: മത സൗഹാര്‍ദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുത്; സംയുക്ത വാര്‍ത്താസമ്മേളനവുമായി ബിഷപ്പും ഇമാമും

മീററ്റിനു സമീപം കിത്തോര്‍ സ്വദേശിയായ നസീം ആണ് കൊല്ലപ്പെട്ടത്. ഒരു മേസ്തിരിയായി ജോലി െയ്തു വരികയായിരുന്ന ഇയാള്‍ ഹിന എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും ഗര്‍മുക്തേശ്വറിൽ ഒരു വാടക വീടെടുത്ത് താമസിച്ചു വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ നസീമിൻ്റെ സുഹൃത്തായ ഡാനിഷ് ഇടയ്ക്കിടെ വീട്ടിലെത്തി ഇവരെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈ സന്ദര്‍ശനങ്ങള്‍ക്കിടെയാണ് ഡാനിഷും ഹിനയും തമ്മിൽ പ്രണയമുണ്ടാകുന്നത്. എന്നാൽ ഇതേപ്പറ്റി അറിയാൻ ഇടയായ നസീം ഡാനിഷുമായി ഇക്കാര്യം സംസാരിക്കുകയും തര്‍ക്കത്തിലെത്തുകയും ചെയ്തു.

മാര്‍ച്ച് 16ന് നസീമിനെ പെട്ടെന്നു കാണാതാകുകയായിരുന്നു. മാര്‍ച്ച് 23ന് ഇയാളുടെ കുടുംബം യുവാവിനെ കാണാനില്ലെന്നു കാണിച്ചു പോലീസിൽ പരാതി നല്‍കുകയും ചെയ്തു. കാണാതായതിൻ്റെ പിറ്റേ ദിവസം തന്നെ ഡാനിഷ് നസീമിനെ കൊലപ്പെടുത്തിയിരുന്നുവെന്നും തുടര്‍ന്ന് മൃതദേഹം കനാലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഹിനയെ സ്വന്തമാക്കാനായാണ് കൊല നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചെന്നും പോലീസ് വ്യക്തമാക്കി. കനാലിലെ വെള്ളം ഇറങ്ങിയപ്പോൾ അന്നു പോലീസ് മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും തിരിച്ചറിയാതിരുന്നതിനാൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം പ്രതിയായ ഡാനിഷും ഹിനയും ഗര്‍മുക്തേശ്വറിൽ ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു.

Also Read: പെരുമ്പാവൂരിൽ തോൽക്കാൻ കാരണം സിപിഎം; ആരോപണവുമായി കേരളാ കോൺഗ്രസ് എം സ്ഥാനാർഥി ബാബു ജോസഫ്

എന്നാൽ കഴിഞ്ഞ ദിവസമാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. സ്ഥിരം മദ്യപാനിയായിരുന്ന ഡാനിഷ് അയൽവാസിയായ ഷബ്നവുമായി തര്‍ക്കത്തിൽ ഏര്‍പ്പെടുകയായിരുന്നു. തര്‍ക്കം മൂത്തതോടെ താൻ നസീമിനെ കൊന്നതു പോലെ ഷബ്നത്തിൻ്റെ മകനെയും കൊലപ്പെടുത്തുമെന്ന് ഡാനിഷ് ഭീഷണിപ്പെടുത്േതുകയായിരുന്നു. താൻ ഇതുവരെ 16 പേരെ കൊന്നിട്ടുണ്ടെന്നു ഇതൊന്നും വലിയ കാര്യമല്ലെന്നും ഡാനിഷ് പറഞ്ഞു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ഷബ്നം കിത്തോറിലെത്തി കൊല്ലപ്പെട്ട നസീമിൻ്റെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു പോലീസ് നടപടി.

ഗർഭിണിയായ പശു കിണറ്റിൽ വീണു, സാഹസികമായി രക്ഷപ്പെടുത്തി

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : up man arrested for allegedly killing his friend to marry his girlfriend after six months when he revealed it on booze
Malayalam News from malayalam.samayam.com, TIL Network

Exit mobile version