ക്ഷേത്ര ഭൂമി എല്ലായ്പ്പോഴും ക്ഷേത്രങ്ങളുടേതു തന്നെ: മദ്രാസ് ഹൈക്കോടതി

ക്ഷേത്ര-ഭൂമി-എല്ലായ്പ്പോഴും-ക്ഷേത്രങ്ങളുടേതു-തന്നെ:-മദ്രാസ്-ഹൈക്കോടതി

Edited by

Samayam Malayalam | Updated: 09 Jun 2021, 06:53:00 PM

മദ്രാസിലെ പുരാതന ക്ഷേത്രങ്ങളുടെ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഇടപെടൽ. 224 പേജ് വരുന്ന വിധിയിൽ 75 ഇന മാർഗനിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

temple

പ്രതീകാത്മക ചിത്രം |TOI

ഹൈലൈറ്റ്:

  • ക്ഷേത്രങ്ങളുടെ പൈതൃകം സംരക്ഷിക്കുക ലക്ഷ്യം
  • ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്
  • ക്ഷേത്ര ഭൂമികൾ എല്ലായ്പ്പോഴും ക്ഷേത്ര ഭൂമികൾ തന്നെ

ചെന്നൈ: ക്ഷേത്ര ഭൂമികൾ എല്ലായ്പ്പോഴും ക്ഷേത്രങ്ങളുടെ ഭൂമിയായിരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ബന്ധപ്പെട്ട അധികൃതരുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി ക്ഷേത്ര ഭൂമികൾ മറ്റാവശ്യങ്ങൾക്ക് ഏറ്റെടുക്കരുതെന്നും ‘പൊതു ആവശ്യങ്ങൾക്ക്’ എന്ന ആശയം ക്ഷേത്രങ്ങൾക്കുമേൽ പ്രയോഗിക്കരുതെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

‘കെ സുരേന്ദ്രനെ സർക്കാർ കുടുക്കാൻ ശ്രമിക്കുന്നു’; ബിജെപി നേതാക്കൾ ഗവർണറെ കണ്ടു
മദ്രാസിലെ പുരാതന ക്ഷേത്രങ്ങളുടെ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട പഠനത്തിന് 17 അംഗ സമതിക്ക് രൂപം നൽകാൻ കോടതി നിർദ്ദേശിച്ചു. സർക്കാരിനും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ക്ഷേത്ര ഭൂമികൾ എല്ലായ്പ്പോഴും ക്ഷേത്ര ഭൂമികൾ ആയിരിക്കുമെന്നാണ് കോടതി വിധി.

കെഎസ്ആർടിസിയിലെ 100 കോടിയുടെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി
ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് പിഡി ഔടികേശവലു എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. 224 പേജ് വരുന്ന വിധിയിൽ 75 ഇന മാർഗനിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ക്ഷേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : temple lands shall always remain with temples madras high court
Malayalam News from malayalam.samayam.com, TIL Network

Exit mobile version