ലക്ഷദ്വീപിൽ സുരക്ഷയുടെ പേരിൽ ഇറക്കിയ വിവാദ ഉത്തരവുകൾ പിൻവലിച്ചു

ലക്ഷദ്വീപിൽ-സുരക്ഷയുടെ-പേരിൽ-ഇറക്കിയ-വിവാദ-ഉത്തരവുകൾ-പിൻവലിച്ചു

Authored by

Samayam Malayalam | Updated: 09 Jun 2021, 06:47:00 PM

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇറക്കിയ ഉത്തരവാണ് പിൻവലിച്ചത്. വിവരം ശേഖരിക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു

lakshadweep

പ്രതീകാത്മക ചിത്രം. PHOTO: TOI

ഹൈലൈറ്റ്:

  • ലക്ഷദ്വീപിൽ രണ്ട് വിവാദ ഉത്തരവുകൾ പിൻലിച്ചു
  • പിൻവലിച്ചത് സുരക്ഷയുടെ പേരിലുള്ള ഉത്തരവുകൾ
  • നടപടി വ്യാപക പ്രതിഷേധം ഉയർന്നതോടെ

കവരത്തി: ലക്ഷ്വദീപിൽ സുരക്ഷയുടെ പേരിൽ ഇറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു. മത്സ്യബന്ധന ബോട്ടുകളിൽ വിവരം ശേഖരിക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഉത്തരവാണ് പിൻവലിച്ചതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തരവിനെതിരെ പ്രതിഷേധം രൂക്ഷമാകവെയാണ് പിൻവലിച്ചെന്ന വാർത്തയും പുറത്ത് വരുന്നത്. കപ്പലുകളിൽ സുരക്ഷ വർധിപ്പിച്ച് ഇറക്കിയ ഉത്തരവും പിൻവലിച്ചിട്ടുണ്ട്.

മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഇവർ വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് കൈമാറണം എന്നുമായിരുന്നു നിർദ്ദേശം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ് ഇറക്കിയത്. ഇതിനെതിരെ ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം ഉയർന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കാത്തിരിപ്പിനു വിരാമം, ബെക്സ് കൃഷ്ണൻ കേരളത്തിൽ; വിമാനത്താവളത്തിൽ സ്വീകരിച്ച് കുടുംബം

മെയ് 28നും ജൂൺ രണ്ടിനുമാണ് ലക്ഷദ്വീപിലെ സുരക്ഷ വർധിപ്പിച്ചുള്ള പുതിയ ഉത്തരവുകൾ പോർട്ട് മാനേജിങ് ഡയറക്ടർ സച്ചിൻ ശർമ്മ നടപ്പാക്കിയിരുന്നത്. ഇതുപ്രകാരം ഷിപ്പുകളുടെയും ബോട്ട് ജെട്ടികളുടെയും സുരക്ഷാ ലെവൽ രണ്ടാക്കി ഉയർത്തി കർശന നിരീക്ഷണം ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നു. ഉത്തരവ് പിൻവലിച്ചതോടെ സെക്യൂരിറ്റി ലെവൽ വൺ അനുസരിച്ചുള്ള സുരക്ഷ തുടരും.

Also Read : ഇന്ന് 16,204 പേർക്ക് കൊവിഡ് രോഗബാധ; സ്ഥിരീകരിച്ചത് 156 മരണങ്ങൾ

ഉത്തരവിനെതിരെ സർക്കാർ ജീവനക്കാരുടെ സംഘടനയും രംഗത്ത് വന്നിരുന്നു. ലക്ഷദ്വീപ് ഗവ എംപ്ലോയീസ് സെൻട്രൽ സെക്രട്ടറിയേറ്റ് ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഷിപ്പിംഗ് ആന്‍റ് ഏവിയേൻ ഡയറക്ടർക്കായിരുന്നു കത്ത് നൽകിയത്.

മെഹുൽ ചോക്സിയുടെ ക്യൂബ പ്ലാൻ; തുറത്തുപറഞ്ഞ് ബാർബറ ജബാറിക്ക

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : two controversial orders relating to security in lakshadweep repealed
Malayalam News from malayalam.samayam.com, TIL Network

Exit mobile version