15കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ഗുജറാത്തിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

15കാരിയെ-തട്ടിക്കൊണ്ടു-പോയി-പീഡിപ്പിച്ചു;-ഗുജറാത്തിൽ-ഇതര-സംസ്ഥാന-തൊഴിലാളി-അറസ്റ്റിൽ

ഹൈലൈറ്റ്:

  • 15കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
  • ബിഹാർ സ്വദേശിയായ 20കാരൻ അറസ്റ്റിൽ
  • വിവാഹ വാഗ്ദാനം നൽകി പീഡനമെന്ന് പോലീസ്

വഡോദര: ഗുജറാത്തിൽ ഇതര സംസ്ഥാന തൊഴിലാളി പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ബിഹാർ സ്വദേശിയായ 20കാരനെതിരെയാണ് പരാതി. പെൺകുട്ടിയെ മൂന്ന് മാസത്തോളം പീഡനത്തിനരയാക്കിയിരുന്നെന്നും കുടുംബം നൽകിയ പരാതിയിലുണ്ട്. ബിഹാറിലെ ദർഭംഗ സ്വദേശിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയത്. ഇതിന് മുമ്പും പ്രതി പെൺകുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കിയിരുന്നെന്നും ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

Also Read : അഞ്ച് വയസുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി

‘ഈ വർഷം മാർച്ചിലാണ് പെൺകുട്ടിയെ പ്രതി ആദ്യം പീഡനത്തിനിരയാക്കുന്നത്. കുട്ടിയെ നിരവധി ഇടങ്ങളിലേക്ക് കൊണ്ടുപോയ ഇയാൾ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞായിരുന്നു അവസാനം ഇയാൾ കുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്’ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതി പെൺകുട്ടിയെ സ്വന്തം സംസ്ഥാനത്തേക്ക് കൊണ്ടുപോയെങ്കിലും യുവതിയുടെ കുടുംബം ഇവരെ കണ്ടെത്തുകയും തിരിച്ചുകൊണ്ടുവരാൻ ആവശ്യപ്പെടുകയുമായിരുന്നു. യുവാവിന്‍റെ വീട്ടിലേക്ക് ഇവർ എത്തിയതോടെ തിരികെ എത്തിക്കാൻ കുടുംബം ഇടപെട്ട് ആവശ്യപ്പെട്ടു. തുടർന്ന് വഡോദരയിലേക്ക് തിരികെ വന്നതോടെയാണ് കുട്ടിയെ രക്ഷിക്കുന്നതും മാതാപിതാക്കൾക്കൊപ്പം അയക്കുന്നതും.

Also Read : തിരിച്ചു കൊടുക്കാൻ പണമില്ല, ഭാര്യയെ ബലാത്സംഗം ചെയ്യാൻ വിട്ടുകൊടുത്തു; 3 പേർ അറസ്റ്റിൽ

തട്ടിക്കൊണ്ടുപോകൽ, പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരവും പോക്സോ ആക്ടും ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. തുടർ നടപടികൾക്കായി പ്രതിയുടെ കൊവിഡ് പരിശോധനാ ഫലം കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

കോണ്‍ഗ്രസ്​ നേതാവ് ജിതിന്‍ പ്രസാദ ബി ജെ പിയില്‍

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : migrant labourer from bihar abducts minor girl booked
Malayalam News from malayalam.samayam.com, TIL Network

Exit mobile version