അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട; പുതിയ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

അഞ്ച്-വയസ്സിൽ-താഴെയുള്ള-കുട്ടികൾക്ക്-മാസ്ക്-വേണ്ട;-പുതിയ-നിര്‍ദേശവുമായി-ആരോഗ്യ-മന്ത്രാലയം

Edited by

Samayam Malayalam | Updated: 10 Jun 2021, 10:16:00 AM

അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ലെന്നും ആറു വയസിനും 11 വയസിനും ഇടയിൽ പ്രായുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെയോ ഡോക്ടറുടെയോ മേൽനോട്ടത്തിൽ മാസ്ക് ധരിക്കാമെന്നുമാണ് നിര്‍ദേശം

The spread of coronavirus disease on the outskirts of Ahmedabad

പ്രതീകാത്മക ചിത്രം Photo: Reuters/File

ഹൈലൈറ്റ്:

  • കുട്ടികള്‍ക്കുള്ള കൊവിഡ് ചികിത്സാ നിര്‍ദേശങ്ങള്‍
  • 18 വയസ്സിൽ താഴെ റെംഡിസിവിര്‍ മരുന്ന് വേണ്ട
  • അഞ്ച് വയസ്സിനു താഴെ മാസ്ക് ഒഴിവാക്കി

ന്യൂഡൽഹി: രാജ്യത്ത് അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സര്‍വീസസ് പുറത്തിറക്കിയ പുതിയ നിര്‍ദേശത്തിലാണ് കുട്ടികളെ ഒഴിവാക്കിയിട്ടുള്ളത്. 6 വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെയോ ഡോക്ടറുടെയോ മേൽനോട്ടത്തിൽ മാസ്ക് ധരിക്കാമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Also Read: നാളെ മുതൽ കേരളത്തിൽ മഴ കനക്കും; 6 ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത

നിലവിൽ കൊവിഡ് 19 പ്രതിരോധത്തിനായി പൊതുസ്ഥലങ്ങളിൽ എല്ലാവരും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. കൈക്കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്. എന്നാൽ ഇക്കാര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതൽ ഇളവിന് തയ്യാറായിട്ടുള്ളത്.

Also Read: കനത്ത മഴയിൽ മുംബൈയിൽ ബഹുനിലക്കെട്ടിടം തകര്‍ന്നു വീണു :11 മരണം

കൂടാതെ 18 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് കൊവിഡ് 19 ചികിത്സയ്ക്കായി റെംഡിസിവിര്‍ മരുന്ന് ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. ഇതിനു പകരമായി എച്ച്ആര്‍സിടി പരിശോധന അഥവാ ഹൈ റെസല്യൂഷൻ സിടി സ്കാൻ ആണ് കുട്ടികള്‍ക്കായി നിര്‍ദേശിച്ചിട്ടുള്ളതെന്നും ഡിജിഎച്ച്എസിനെ ഉദ്ധരിച്ചുള്ള എഎൻഐ റിപ്പോര്‍ട്ടിൽ പറയുന്നു. കൊവിഡിൻ്റെ ഭാഗമായി പനിയുണ്ടായാൽ കുട്ടികള്‍ക്ക് തൂക്കത്തിന് ആനുപാതികമായ അളവിൽ പാരസെറ്റമോള്‍ ഗുളികകള്‍ അടക്കമുള്ള മരുന്നുകളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

ഒരു കിലോ തൂക്കത്തിന് 10 മുതൽ 15 മില്ലിഗ്രാം എന്ന തോതിൽ ദിവസേന നാലു മുതൽ ആറു തവണ വരെ കുട്ടികള്‍ക്ക് പാരസെറ്റമോള്‍ നല്‍കാമെന്ന് മാര്‍ഗനിര്‍ദേശങ്ങളിൽ പറയുന്നു. കൂടാതെ കഫക്കെട്ടിന് ഉപ്പുവെള്ളം വായിൽക്കൊള്ളുന്നത് ഉള്‍പ്പെടെയുള്ള ലഘുചികിത്സകളാണ് 18 വയസ്സിൽ താഴെയുള്ള കുട്ടികള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത്.

ഡോക്ടറുടെ അനുമതിയില്ലാതെ സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. ലക്ഷണങ്ങളില്ലാത്ത കൊവിഡ് കേസുകളിൽ സ്റ്റിറോയിഡ് ഉപയോഗിച്ചാൽ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മാത്രമേ സ്റ്റിറോയിഡുകള്‍ നല്‍കാൻ പാടുള്ളൂ. സാരമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് രോഗം ഗുരുതരമായാൽ കോര്‍ട്ടിസ്റ്റിറോയിഡുകളും ഉപയോഗിക്കാം. കുട്ടികള്‍ക്ക് ഉപയോഗിക്കാനുള്ള മറ്റു മരുന്നകുളുടെ വിവരങ്ങളും ആരോഗ്യവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

കുട്ടികള്‍ക്ക് കൊവിഡ് പരിശോധിക്കാനായി എച്ച്ആര്‍സിടി സ്കാനിങ് ഉപയോഗിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത കാണിക്കണമെന്നും രോഗത്തിൻ്റെ ഗുരുതരാവസ്ഥ പരിഗണിച്ചു മാത്രമേ ഇതു നിര്‍ദേശിക്കാവൂ എന്നും ഉത്തരവിൽ പറയുന്നു. കുട്ടികളുടെ ശരീരത്തിലെ ഓക്സിജൻ നില പരിശോധിക്കാൻ ആറ് മിനിട്ട് നടപ്പ് പരിശോധനയും ആരോഗ്യ ഡയറക്ടറേറ്റ് നിര്‍ദേശിക്കുന്നു.

12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവരെപ്പോലെ മാസ്ക് ധരിക്കണം. മാസ്ക് ധരിക്കുമ്പോള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ ആൽക്കഹോള്‍ അടങ്ങിയ ഹാൻഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃ‍ത്തിയാക്കണം.

ആദിവാസി കോളനിയിലെത്തി പരാതികള്‍ കേട്ട് ബാലാവകാശ കമ്മീഷന്‍

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : dghs guidelines says mask is not recommended for children below 5 years
Malayalam News from malayalam.samayam.com, TIL Network

Exit mobile version