യോഗ മുദ്രകൾ ശീലിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളും അകറ്റാനുള്ള മികച്ച പരിഹാര മാർഗ്ഗമാണ്. മലബന്ധം, ദഹന പ്രശ്നങ്ങൾ തുടങ്ങിയവ അകറ്റാൻ സഹായിക്കുന്ന യോഗ മുദ്രകൾ പരിചയപ്പെടാം.
മലബന്ധം, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് ഈ മുദ്രകൾ കൊണ്ട് പരിഹാരം
ഹൈലൈറ്റ്:
- പല ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് യോഗ മുദ്രകൾ
- ദഹന പ്രശ്നം പരിഹരിക്കുന്നതിനുള്ള മുദ്രകൾ പരിചയപ്പെടുക
ശരീരവും മനസ്സും നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്കുമുള്ള ശക്തവും സമഗ്രവുമായ പരിഹാരമാണ് യോഗ. ഇത് നമ്മെ മികച്ച മാനസിക-ശാരീരിക ക്ഷേമത്തിലേയ്ക്ക് നയിക്കുന്നു. യോഗയും യോഗ മുദ്രകളും ശീലിക്കുന്നത് നല്ല ആരോഗ്യം ഉറപ്പാക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്. ദഹന പ്രശ്നങ്ങൾ ഉൾപ്പടെ വയറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും പരിഹരിക്കാൻ യോഗ മുദ്രകൾ ശീലിക്കുന്നത് വഴി സാധിക്കും.
പുഷാൻ മുദ്ര
ദഹന പ്രശ്നങ്ങൾ അകറ്റി ദഹനം മെച്ചപ്പെടുത്താനും വയറുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ലഘൂകരിക്കാനും സഹായിക്കുന്ന യോഗ മുദ്രയാണ് പുഷാൻ മുദ്ര.
പദ്മാസനം, സിദ്ധാസനം, വജ്രാസനം അല്ലെങ്കിൽ സുഖാസനം തുടങ്ങിയ സുഖപ്രദമായ ധ്യാന ഭാവത്തിൽ ഇരിക്കുക. മേൽപ്പറഞ്ഞ ഒന്നിൽ നിങ്ങൾക്ക് ഇരിക്കാൻ കഴിയുന്നില്ലെങ്കിൽ, ഒരു കസേരയിൽ ഇരുന്നുകൊണ്ട് ഇത് പരിശീലിക്കാം, സൗമ്യമായി കണ്ണുകൾ അടയ്ക്കുക, ശരീരം മുഴുവൻ വിശ്രമിക്കണം.
വലത് കൈ മുദ്ര റിഫ്ലക്സ്, ബെൽച്ചിംഗ് തുടങ്ങിയ അപ്പർ -ഗസ്റ്റ് ഇന്റസ്‌റ്റൈനൽ- ട്രാക്റ്റ് പ്രശ്നങ്ങൾക്കുള്ളതാണ്:
> ചൂണ്ടുവിരലിന്റെയും നടുവിരലിന്റെയും ആഗ്രങ്ങൾ തള്ളവിരലിന്റെ ആഗ്രവുമായി അമർത്തുക. മോതിര വിരലും ചെറിയ വിരലും റിലാക്സ് ചെയ്യാൻ അനുവദിക്കുക, കൈപ്പത്തി മുകളിലേക്ക് അഭിമുഖീകരിക്കുക.
വായുകോപം, മലബന്ധം പോലുള്ള താഴ്ന്ന ജിഐ-ട്രാക്റ്റ് പ്രശ്നങ്ങൾക്ക്:
* വലതു കൈയുടെ മോതിര വിരലിന്റെയും ചെറുവിരലിന്റെയും അറ്റങ്ങൾ തള്ളവിരലിന്റെ ആഗ്രവുമായി അമർത്തുക. ചൂണ്ടുവിരലും നടുവിരലും റിലാക്സ് ചെയ്യാൻ അനുവദിക്കണം, കൈപ്പത്തി മുകളിലേക്ക് തുറന്ന് വയ്ക്കുക.
ഇടതു കൈ മുദ്ര അപാന മുദ്രയാണ്
• നടുവിരലിന്റെയും മോതിരവിരലിന്റെയും അറ്റം തള്ളവിരലിന്റെ അഗ്രത്തിലേക്ക് അമർത്തുക. ചൂണ്ടുവിരലും ചെറുവിരലും നീട്ടി, കൈപ്പത്തി മുകളിലേക്ക് വയ്ക്കുക.
ഈ മുദ്ര ശീലിക്കുമ്പോൾ കൈപ്പത്തിയുടെ പിൻഭാഗം തുടയുടെ മുകൾ ഭാഗത്ത് വെയ്ക്കാം, നിങ്ങൾ ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ തള്ളവിരലിൽ വിരൽത്തുമ്പ് കൊണ്ട് മർദ്ദം വർദ്ധിപ്പിക്കുകയും, ശ്വാസം പുറത്തേക്ക് കളയുമ്പോൾ മർദ്ദം അൽപ്പം വിടുകയും ചെയ്യുക.
പുഷാൻ മുദ്ര പരിശീലിക്കുന്നത് ;
ഈ മുദ്ര ആമാശയം, കരൾ, പിത്തസഞ്ചി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓക്കാനം, വായുകോപം, സമൃദ്ധമായ ഭക്ഷണത്തിന്റെ അനന്തരഫലങ്ങൾ എന്നിവ ഒഴിവാക്കാൻ ഇത് സഹായിക്കും. മെച്ചപ്പെട്ട ഭക്ഷണക്രമം, ശാരീരിക വ്യായാമം അല്ലെങ്കിൽ ചികിത്സ എന്നിവയ്ക്ക് പകരമായി ഇത് ശുപാർശ ചെയ്തിട്ടില്ലെങ്കിലും, പുഷൻ മുദ്രയ്ക്ക് ഒരു സഹായമായി പ്രവർത്തിക്കാൻ കഴിയും. ഈ മുദ്ര പതിവായി പരിശീലിക്കുന്നത് നമുക്ക് ചിലപ്പോൾ നല്ല ദഹനത്തിന് ആവശ്യമായ അധിക സഹായം നൽകുന്നു.
പ്രാണ മുദ്ര
പ്രാണ മുദ്ര എന്നാൽ “ഊർജ്ജം” അല്ലെങ്കിൽ “ജീവന്റെ ആത്മാവ്” എന്നാണ്. ഈ മുദ്ര നിർവഹിക്കുന്നതിന് കൃത്യമായ സമയമില്ല, എന്നിരുന്നാലും, ഇത് സ്വകാര്യതയിൽ നിർവ്വഹിക്കുന്നത് കൂടുതൽ ഗുണകരമാണ്. ശാന്തമായ ഒരു മുറിയിൽ ഇത് ചെയ്യുന്നത് ഇന്ദ്രിയങ്ങളെ ഉണർത്തുന്നു.
പദ്മാസനം, സിദ്ധാസനം, വജ്രാസനം അല്ലെങ്കിൽ സുഖാസനം പോലുള്ള സുഖപ്രദമായ ധ്യാന ഭാവത്തിൽ ഇരിക്കുക. മേൽപ്പറഞ്ഞ ഒന്നിൽ ഒരാൾക്ക് ഇരിക്കാൻ കഴിയുന്നില്ലെങ്കിൽ, ഒരു കസേരയിൽ ഇരുന്നുകൊണ്ട് ഇത് പരിശീലിക്കാം. സൗമ്യമായി കണ്ണുകൾ അടയ്ക്കുക, ശരീരം മുഴുവൻ വിശ്രമിക്കണം. നിങ്ങൾക്ക് വേണമെങ്കിൽ മലർന്ന് കിടന്നും ഈ മുദ്ര ചെയ്യാവുന്നതാണ്.
ചെയ്യേണ്ട വിധം
* രണ്ട് കൈകളുടെയും സഹായത്തോടെയാണ് ഇത് ചെയ്യുന്നത്.
* തള്ളവിരലിന്റെ അഗ്രത്തിൽ മോതിര വിരലിന്റെയും ചെറുവിരലിന്റെയും അറ്റങ്ങൾ ചേർക്കേണ്ടതാണ്.
* മറ്റെല്ലാ വിരലുകളും നേരെ നീട്ടണം.
* ശ്വാസം ഉള്ളിലേക്ക് എടുക്കുകയും പുറത്തെക്ക് കളയുകയും ചെയ്യുന്ന ദൈർഘ്യം ഒരുപോലെ ആയിരിക്കുവാൻ ശ്രദ്ധിക്കുക.
* ശ്വാസോച്ഛ്വാസം നടത്തുക
* അവസ്ഥ വിട്ടുമാറാത്തതാണെങ്കിൽ, ഈ മുദ്ര രാവിലെ ഒരു തവണയും വൈകുന്നേരം ഒരു തവണയും 15 മിനിറ്റു വീതം ചെയ്യുക.
സമ്മർദ്ദം, ഉത്കണ്ഠ മുതലായവ മൂലം ഉണ്ടാവുന്ന നെഞ്ചെരിച്ചിൽ പോലുള്ള ദഹന സംബന്ധമായ തകരാറുകൾ ഈ മുദ്രകൾ പരിശീലിക്കുന്നതിലൂടെ ഇല്ലാതാക്കാൻ കഴിയുന്നതാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : yoga mudras to treat indigestion
Malayalam News from malayalam.samayam.com, TIL Network