സ്കൂളിൽ നിന്നും പുസ്തകം വാങ്ങി വരുന്നതിനിടെ സഹോദരങ്ങൾ ടിപ്പറിടിച്ച് മരിച്ചു

സ്കൂളിൽ-നിന്നും-പുസ്തകം-വാങ്ങി-വരുന്നതിനിടെ-സഹോദരങ്ങൾ-ടിപ്പറിടിച്ച്-മരിച്ചു

Edited by

Samayam Malayalam | Updated: 10 Jun 2021, 06:06:00 PM

സ്കൂളിൽ നിന്നും പുസ്തകം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഇരുവരും സംഭവ സ്ഥലത്തുവെച്ച് മരണപ്പെട്ടു. ഇരുവരുടേയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

police

പ്രതീകാത്മക ചിത്രം | TOI

ഹൈലൈറ്റ്:

  • ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങി
  • കുറ്റിപ്പാലയ്ക്ക് സമീപത്താണ് സംഭവം
  • ഉച്ചയോടെയാണ് അപകടം നടന്നത്

കോഴിക്കോട്: സ്കൂളിൽ നിന്നും പുസ്തകം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരങ്ങൾ ടിപ്പറിടിച്ച് കൊല്ലപ്പെട്ടു. അഗത്യാർ മുഴി തടപ്പറമ്പ് കൃഷ്ണന്റെ മകൻ അനന്തുകൃഷ്ണ (20), കൃഷ്ണന്റെ സഹോദരിയുടെ മകൾ സ്നേഹ പ്രമോദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്.

അഞ്ച് വയസുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി
മുക്കം, മാമ്പറ്റ ബൈപ്പാസ് റോഡിലെ കുറ്റിപ്പാലയ്ക്ക് സമീപത്ത് ഉച്ചയോടെയായിരുന്ന സംഭവം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സഹോദരങ്ങളുടെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് ഇരുവരും മരിച്ചു.

വീഡിയോ കോളിൻ്റെ പേരിൽ തര്‍ക്കം; കൊല്ലത്ത് കാമുകിയെ യുവാവ് തീകൊളുത്തിക്കൊന്നു
മുക്കം പോലീസും അഗ്നിശമന സേനയും എത്തിയാണ് മൃതദേഹം റോഡിൽ നിന്നും നീക്കിയത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : siblings died in accident in mukkam
Malayalam News from malayalam.samayam.com, TIL Network

Exit mobile version