Jibin George | Samayam Malayalam | Updated: 10 Jun 2021, 11:16:00 PM
ഹരിയാനയിലെ ഗുരുഗ്രാമിൽ ജൂൺ ഏഴിനാണ് 48കാരനായ പിതാവ് മകളെ ബലാത്സംഗം ചെയ്യുകയും പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്‌തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- മകളെ ബലാത്സംഗം ചെയ്‌ത് ലൈംഗിക ദൃശ്യങ്ങൾ പകർത്തി.
- 48കാരനായ പിതാവിനെ അറസ്‌റ്റ് ചെയ്‌തു.
- പീഡനം നടന്നത് ഗുരുഗ്രാമിലെ ഹോട്ടൽ മുറിയിൽ.
ഗുരുഗ്രാം: മകളെ ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്‌ത് ലൈംഗിക ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പിതാവ് പിടിയിൽ. ഹരിയാനയിലെ ഗുരുഗ്രാമിൽ ജൂൺ ഏഴിനാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. 48കാരനായ പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ഒരു ടെക്‌സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന പ്രതി ഗുരുഗ്രാമിലെ ഒരു ഹോട്ടൽ മുറിയിലെത്തിച്ചാണ് 22 കാരിയായ മകളെ ബലാത്സംഗം ചെയ്‌തത്. അമ്മയ്‌ക്കൊപ്പം പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്. ഡൽഹിയിൽ നിന്നുള്ളവരാണ് കുടുംബമെന്നാണ് റിപ്പോർട്ട്.
ജോലി സംബന്ധമായ അഭിമുഖമുണ്ടെന്നും അതിൽ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ടുമാണ് പ്രതി പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ട് പോയത്. ഹോട്ടൽ മുറിയിലെത്തിച്ച ശേഷം പെൺകുട്ടിയുടെ കൈകാലുകൾ കെട്ടിയിട്ട ശേഷം വായ തുണി ഉപയോഗിച്ച് കെട്ടിവെക്കുകയും ചെയ്‌ത ശേഷമായിരുന്നു പീഡിപ്പിച്ചത്. ബലാത്സംഗത്തിനിടെ പ്രതി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
ഭയം മൂലം പെൺകുട്ടി വിവരങ്ങൾ പുറത്തുപറഞ്ഞില്ല. അതിനിടെ അമ്മയ്‌ക്കൊപ്പം പുറത്ത് പോയ മകൾ പീഡനവിവരം വെളിപ്പെടുത്തി. ഇതോടെ ഇരുവരും പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായി പോലീസ് വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകൾ ശക്തമായതിനാൽ യുവതി തൊഴിൽ തേടുന്നതിനിടെയാണ് പിതാവിൻ്റെ ഭാഗത്ത് നിന്നും ക്രൂരതയുണ്ടായത്.
വാക്സിൻ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ കേരളം മുന്നിലെന്ന് കണക്കുകൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : daughter allegedly abused by her father at a hotel room in gurugram
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download