അമിത ഭാരം നിയന്ത്രിക്കാനും ആരോഗ്യത്തോടെ തുടരാനുമെല്ലാം വ്യായാമം കൂടിയേ തീരൂ… എന്നാൽ വ്യായാമത്തിൽ ഏർപ്പെടാൻ ഏറ്റവും മികച്ച സമയം എപ്പോഴാണ് എന്ന് അറിയാമോ? തുടർന്ന് വായിക്കൂ…
വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം രാവിലെയോ വൈകിട്ടോ?
ഹൈലൈറ്റ്:
- വ്യായാമം ചെയ്യാൻ എപ്പോഴാണ് മികച്ച സമയം?
- ഈ സമയത്ത് വ്യായാമത്തിൽ ഏർപ്പെടുന്നത് ഭാരം കുറയ്ക്കാനും സഹായിക്കും
അധിക ശരീര ഭാരം നിയന്ത്രിക്കാൻ വഴികൾ പലതും പരീക്ഷിച്ചു മടുത്തവരായിരിക്കും മിക്ക ആളുകളും, ചിലർ വഴികൾ കണ്ടെത്തിയാലും അത് ഉപയോഗപ്പെടുത്താൻ മടിയുള്ളവരാണ് ചിലർ. അധികം അദ്ധ്വാനമില്ലാതെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഭാരം കുറയ്ക്കാൻ സാധിച്ചാൽ വളരെ നല്ലത് എന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. ക്ഷമയും നിശ്ചയദാർഢൃവും ഭാരം കുറയ്ക്കാൻ കൂടിയേ തീരൂ. ഹാർഡ് വർക്കിനെക്കൾ സ്മാർട്ട് വർക്കിന് പ്രാധാന്യമുള്ള കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഭാരം നിയന്ത്രിക്കാൻ ചില കുറുക്കു വഴികൾ കൂടി അറിഞ്ഞിരിയ്ക്കണം. നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പല ചെറിയ കാര്യങ്ങളും ഭാരം വർധിപ്പിയ്ക്കുന്നതിനോ കുറയ്ക്കുന്നതിനോ കാരണമാകും. അത്തരം ശീലങ്ങൾ തിരിച്ചറിയുക അതിനനുസരിച്ച് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക എന്നതാണ് പ്രധാനം.
വ്യായാമം എപ്പോൾ വേണം
ശരീര ഭാരം കുറയ്ക്കുന്നതിൽ സമയത്തിന് വ്യായാമം ചെയ്യുന്ന സമയത്തിന് വലിയ പങ്കുണ്ട് എന്ന കാര്യം അറിയാമോ? അതി രാവിലെയുള്ള വ്യായാമമാണ് മികച്ചതെന്നു ചില പഠനങ്ങൾ പറയുമ്പോൾ മറ്റ് ചില പഠനങ്ങൾ കണ്ടെത്തിയത് മറ്റൊന്നാണ്, വൈകീട്ടുള്ള വ്യയാമാങ്ങളാണ് അമിത ഭാരം കുറയ്ക്കാൻ മികച്ച രീതിയിൽ പ്രയോജനപ്പെടുക ചില പഠനങ്ങൾ പറയുന്നു. ചില ഗവേഷകരുടെ അഭിപ്രായത്തിൽ വൈകുന്നേരങ്ങളിലെ വ്യായാമമാണ് പ്രഭാതത്തിലെ വ്യയമങ്ങളെക്കാൾ എന്തുകൊണ്ടും നല്ലത്.
പഠനങ്ങളും തെളിവുകളും ഇങ്ങനെ
മനുഷ്യ ശരീരത്തിൽ ഒരു ബയോളജിക്കൽ ക്ലോക്ക് ഉണ്ട് എന്ന കാര്യം നമുക്കറിയാം. ഓരോ അവയവങ്ങളുടെയും ഹോർമോണുകളുടെയും പ്രവർത്തനങ്ങളുടെ സമയം നിശ്ചയിക്കുന്നതും അതിനനുസൃതമായി ശരീരത്തിൻറെ ഓരോ പ്രവർത്തനങ്ങളും നടപ്പാക്കുന്നതും ഈ ക്ലോക്കിന്റെ ജോലിയാണ്. ഈ ക്ലോക്കും ശാരീരിക പ്രവർത്തനങ്ങളും വിലയിരുത്തിയ ഗവേഷകർ കണ്ടെത്തിയത് വൈകുന്നേരങ്ങളിലെ വ്യായാമം കൂടുതൽ ഗുണം ചെയ്യുന്നു എന്ന് തന്നെയാണ്. എലികളിലും മനുഷ്യരിലും ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തി. വൈകുന്നേരങ്ങളിൽ ശാരീരിക അധ്വാനം ചെയ്തവരിൽ അതിവേഗം കൊഴുപ്പ് നീങ്ങി അമിത ഭാരം കുറഞ്ഞതായി രണ്ടു പഠനങ്ങളിലും കണ്ടെത്തി.
ഫലം ലഭിക്കാൻ
* വൈകുന്നേരങ്ങളിൽ ഓക്സിജന്റെ ഉപഭോഗം കുറവാണെന്ന് പറയപ്പെടുന്നു, ഇത് ശാരീരികമായ അധ്വാനത്തിന്റെ തോത് ഉയർത്തും. അതിനാൽ വൈകുന്നേരങ്ങളിലെ വ്യായാമം ക്രമേണ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്ന പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
* വൈകുന്നേരങ്ങളിൽ പേശികൾ വഴക്കമുള്ളതും അയഞ്ഞതുമാകും, അതിനാൽ വ്യായാമങ്ങൾ അനായാസമായി ചെയ്യാം. മാത്രമല്ല, ഈ സമയത്തെ ഹൃദയമിടിപ്പ്, രക്ത സമ്മർദ്ദ നില എന്നിവയും മികച്ച രീതിയിലയിരിയ്ക്കും. ഈ കാരണങ്ങളാൽ പ്രഭാതത്തെക്കാൾ മികച്ച സമയം വൈകിട്ടുള്ള സമയം തന്നെ.
ശ്രദ്ധിക്കാൻ ചിലതുണ്ട്
വ്യായാമം എപ്പോൾ ചെയ്താലും സ്ഥിരമായി ചെയ്യാനായി ക്ഷമ കാണിക്കുക. വൈകുന്നേരങ്ങളിലാണ് നിങ്ങൾ വ്യായാമം ചെയ്യുന്നതെങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിയ്ക്കുക:
* ഉറങ്ങുന്നതിനു 4-5 മണിക്കൂർ മുമ്പ് വ്യായാമം ചെയ്യുക, അല്ലാത്തപക്ഷം രാത്രി ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
* വ്യായാമം ചെയ്യുന്നതിന് ഒരു മണിക്കൂർ മുൻപ് ആവശ്യത്തിനുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിയ്ക്കുക. കായികമായ അധ്വാനത്തിന് തീർച്ചയായും ഊർജ്ജം ആവശ്യമാണ്. നിങ്ങൾ ചെയ്യുന്ന വ്യായാമ രീതികൾക്ക് അനുസരിച്ച് ഭക്ഷണത്തിന്റെ അളവ് ക്രമപ്പെടുത്താം.
*ആരോഗ്യകരമായ ഭക്ഷണം മാത്രം തിരഞ്ഞെടുക്കാനായി ശ്രമിയ്ക്കുക. വ്യായാമം ചെയ്യുന്നതുകൊണ്ട് മാത്രം ശരീര ഭാരത്തിൽ കുറവ് വരില്ല. അതിനായി മികച്ച ആഹാരശീലവും പാലിയ്ക്കണം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : morning or evening which the best time to exercise
Malayalam News from malayalam.samayam.com, TIL Network