വിവാഹേതര ബന്ധമെന്ന് സംശയം; ഗർഭിണിയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നു

വിവാഹേതര-ബന്ധമെന്ന്-സംശയം;-ഗർഭിണിയെ-ഭർത്താവ്-കഴുത്തുഞെരിച്ചു-കൊന്നു

Authored by

Samayam Malayalam | Updated: 11 Jun 2021, 02:22:00 PM

ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ യുവാവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. ഒമ്പത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്, യുവതി രണ്ട് മാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ട്

arrest

പ്രതീകാത്മക ചിത്രം. PHOTO: TNN

ഹൈലൈറ്റ്:

  • ഗർഭിണിയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നു
  • ക്രൂര സംഭവം ഡൽഹിയിൽ
  • യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിൽ ഗര്‍ഭിണിയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ നരേലയില്ലാണ് ക്രൂരകൃത്യം നടന്നതെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗവാണ് റിപ്പോർട്ട് ചെയ്തത്.

ദിൽഷാദ് എന്ന യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിലാണ് 20കാരിയെ ഇയാൾ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ യുവാവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹം കാണുന്നതും പോലീസിനെ വിവരം അറിയിക്കുന്നതും.

Also Read : ജാർഖണ്ഡിൽ ബിജെപി നേതാവിന്‍റെ മകൾ മരിച്ച നിലയിൽ; ‘കണ്ണ് ചൂഴ്ന്നെടുത്തു മരത്തിൽ കെട്ടിത്തൂക്കി’

പോലീസ് സ്ഥലത്തെത്തിയപ്പോൾ ഭാര്യയുടെ മൃതദേഹത്തിനരികിൽ യുവാവ് കിടക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read : മകളെ ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്‌തു, വീഡിയോ പകർത്തി; പിതാവ് അറസ്‌റ്റിൽ

ഒമ്പത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. നരേലയിലെ വാടക വീട്ടിലായിരുന്നു താമസം. യുവതി രണ്ട് മാസം ഗർഭിണിയാണെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂവെന്നാണ് പോലീസ് പറയുന്നത്. യുവതിക്ക് മറ്റൊളുമായി ബന്ധമുണ്ടെന്ന് ദിൽഷാദ് സംശയിച്ചിരുന്നെന്നും ഇതിനെച്ചൊല്ലി തർക്കം പതിവായിരുന്നു എന്നുമാണ് റിപ്പോർട്ട്.

10 വർഷം കാമുകിയെ സ്വന്തം വീട്ടിൽ ഒളിപ്പിച്ച കാമുകൻ; അമ്പരപ്പിക്കും ഈ പ്രണയകഥ!

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : cops apprehended a man on charges of allegedly strangulating his wife in delhi
Malayalam News from malayalam.samayam.com, TIL Network

Exit mobile version