ടിക് ടോക് താരം വിഘ്നേഷ് പീഡനക്കേസിൽ അറസ്റ്റിൽ; പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ഗ‍ര്‍ഭിണിയാക്കിയെന്ന് കേസ്

ടിക്-ടോക്-താരം-വിഘ്നേഷ്-പീഡനക്കേസിൽ-അറസ്റ്റിൽ;-പ്രായപൂര്‍ത്തിയാകാത്ത-പെൺകുട്ടിയെ-ഗ‍ര്‍ഭിണിയാക്കിയെന്ന്-കേസ്

ഹൈലൈറ്റ്:

  • പ്രതിയെ റിമാൻഡ് ചെയ്തു
  • പീഡനത്തിനിരയായത് ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടി
  • വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പോലീസ്

തൃശൂര്‍: ടിക് ടോക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ ചെറുവീഡിയോകളിലൂടെ പ്രശസ്തനായ വിഘ്നേഷ് കൃഷ്ണ പോക്സോ കേസിൽ അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ട് വള്ളിയത്തുപറമ്പിൽ വിഘ്നേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിഘ്നേഷ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള രിപ്പോര്‍ട്ടുകള്‍. തൃശൂര്‍ വെള്ളിക്കുളങ്ങര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 19കാരനായ വിഘ്നേഷിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ പെൺകുട്ടിയെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള മനോരമ റിപ്പോര്‍ട്ട്. പ്രതിയ്ക്കെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയാണ് ഇയാൾക്കെതിരെ മൊഴി നൽകിയതെന്നും രണ്ടാഴ്ച മുൻപാണ് പോക്സോ വകുപ്പുകൾ അടക്കം ചുമത്തി കേസെടുത്തതെന്നുമാണ് പോലീസ് പറയുന്നത്.

Also Read: സുന്ദരയുടെ വെളിപ്പെടുത്തൽ; ഒരു ലക്ഷം രൂപ സുഹൃത്തിൻ്റെ അക്കൗണ്ടിൽ, ഫോൺ വാങ്ങിയ കടയിൽ അന്വേഷണം

പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്നും തൃശൂര്‍ മെഡിക്കൽ കോളേജ് പരിസരത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും വീക്ഷണം വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. എസ്‌ഐ ഉദയകുമാറും സിപിഒമാരായ അസിൽ, സജീവ് എന്നിവരും ചേര്‍ന്നാണ് വിഘ്നേഷിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. സിഐ എംകെ മുരളിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.

Also Read: ‘ഇന്ത്യയ്ക്കെതിരെ ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?’ നിമിഷ ഫാത്തിമയെ തിരിച്ചെത്തിക്കണമെന്ന് അമ്മ ബിന്ദു

അമ്പിളി എന്ന പേരിൽ ടിക് ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വീഡിയോകള്‍ ചെയ്യുന്ന വിഘ്നേഷ് കുമാറിൻ്റെ ചെറുവീഡിയോകള്‍ മുൻപ് ഏറെ ചര്‍ച്ചയായിരുന്നു. ടിക് ടോക്കിലൂടെ പ്രശസ്തനായ വിഘ്നേഷിന് ഇൻസ്റ്റഗ്രാമിൽ ഉള്‍പ്പെടെ നിരവധി ഫോളോവേഴ്സുണ്ട്. ഇയാളുടെ ടിക് ടോക് വീഡിയോകളെ ചിലർ സമൂഹമാധ്യമങ്ങളിൽ ‘റോസ്റ്റ്’ ചെയ്തതോടെ വിഘ്നേഷ് പ്രതികരണവുമായി എത്തിയതും ചർച്ചയായിരുന്നു.

രാജ്യത്ത് 84,332 പുതിയ കൊവിഡ് കേസുകൾ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : police arrests tiktoker ambili aka vignesh krishna for allegedly molesting and impregnating minor girl in thrissur
Malayalam News from malayalam.samayam.com, TIL Network

Exit mobile version