തമിഴ്നാട്ടിൽ വനിതകൾ പൂജാരികളാകും; നിർണ്ണായക പ്രഖ്യാപനം

തമിഴ്നാട്ടിൽ-വനിതകൾ-പൂജാരികളാകും;-നിർണ്ണായക-പ്രഖ്യാപനം

Edited by

Samayam Malayalam | Updated: 12 Jun 2021, 09:41:00 PM

നിലവിൽ പൂജാരിമാർ ഒഴിവുള്ള സ്ഥലങ്ങളിലായിരിക്കും നിയമനം നൽകുക. ഡിഎംകെ സർക്കാർ നൂറ് ദിവസം പൂർത്തിയാക്കുന്നതിനു മുമ്പ് ബ്രാഹ്മണരല്ലാത്ത പരിശീലനം ലഭിച്ചവരെ പൂജാരിമാരായി നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Temple...

പ്രതീകാത്മക ചിത്രം |TOI

ഹൈലൈറ്റ്:

  • ബ്രാഹ്മണർ അല്ലാത്തവർക്കും നിയമനം
  • പരിശീലനം നേടിയ സ്ത്രീകളെ പൂജാരിമാരായി നിയമിക്കും
  • മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക

ചെന്നൈ: പൂജാരികളാകാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് പരിശീലനം നൽകുമെന്ന് തമിഴ്നാട് സർക്കാർ. മന്ത്രി പികെ ശേഖർ ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

“പൂജാരികളാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പരിശീലനം നൽകുകയും പൂജാരിമാരായി നിയമിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷമായിരിക്കും നടപടി സ്വീകരിക്കുക.” മന്ത്രി പറഞ്ഞു.

കേരളം വാക്സിൻ വീടുകളിലെത്തിക്കുന്നു; മറ്റ് സംസ്ഥാനങ്ങൾക്ക് നടപ്പാക്കാൻ എന്താണ് തടസമെന്ന് ബോംബെ ഹൈക്കോടതി
നിലവിൽ പൂജാരിമാർ ഒഴിവുള്ള സ്ഥലങ്ങളിലായിരിക്കും നിയമനം നൽകുക. എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം. അതുപോലെ സ്ത്രീകൾക്കും പൂജാരിമാരാകാം, മന്ത്രി വ്യക്തമാക്കി.

കൊവിഡ് 19 മൂന്നാം തരംഗം വരുമെന്ന് ഉറപ്പ്; മുന്നൊരുക്കങ്ങൾ തുടങ്ങിയതായി ഡൽഹി മുഖ്യമന്ത്രി
ഡിഎംകെ സർക്കാർ നൂറ് ദിവസം പൂർത്തിയാക്കുന്നതിനു മുമ്പ് ബ്രാഹ്മണരല്ലാത്ത പരിശീലനം ലഭിച്ചവരെ പൂജാരിമാരായി നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരികളായി നിയമിക്കുന്നതു സംബന്ധിച്ച് തമിഴ്നാട്ടിൽ ഏറെ കാലമായി ചർച്ചകൾ സജീവമാണ്. മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : tamil nadu likely to allow women priests in temples soon
Malayalam News from malayalam.samayam.com, TIL Network

Exit mobile version