കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ മർദ്ദനം; തലയ്ക്കും കൈയ്ക്കും പരിക്ക്

കണ്ണൂരിൽ-ഒരു-വയസുകാരിക്ക്-രണ്ടാനച്ഛന്റെ-മർദ്ദനം;-തലയ്ക്കും-കൈയ്ക്കും-പരിക്ക്

Edited by

Samayam Malayalam | Updated: 13 Jun 2021, 02:48:00 PM

വിവാഹ സമയത്ത് പ്രതിക്ക് കുട്ടിയോട് താൽപര്യമില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിലെ മുറിവുകൾക്ക് രണ്ടോ മൂന്നോ ദിവസം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.

police

പ്രതീകാത്മക ചിത്രം

ഹൈലൈറ്റ്:

  • രതീഷ് എന്നയാളാണ് പ്രതി
  • കണിച്ചാറിലാണ് സംഭവം
  • ഇന്നലെ രാത്രിയാണ് സംഭവം നടന്നത്

കണ്ണൂർ: കണിച്ചാറിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ മർദ്ദനം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മ മുത്തശ്ശിയോട് കാര്യം പറഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. രതീഷ് എന്നയാളാണ് പ്രതി.

പരിക്കുകൾ മൻസൂർ കൊല്ലപ്പെട്ട ദിവസത്തേത്; രതീഷിന്റേത് ആത്മഹത്യ തന്നെയെന്ന് പോലീസ്
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എന്നാൽ കുട്ടിയുടെ ശരീരത്തിലെ മുറിവുകൾക്ക് രണ്ടോ മൂന്നോ ദിവസം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേളകം പോലീസ് അന്വേഷണം ആരംഭിച്ചു.

കുഞ്ഞിന് പാല് കൊടുക്കാൻ പോലും രണ്ടാനച്ഛൻ രതീഷ് സമ്മതിക്കുന്നില്ലെന്ന് മുത്തശ്ശി സുലോചന പറഞ്ഞു. കുഞ്ഞ് വീട്ടിൽ മൂത്രമൊഴിച്ചെന്നു പറഞ്ഞായിരുന്നു മർദ്ദനം. കുഞ്ഞിന്റെ തോളെല്ലിന് പൊട്ടലുണ്ട്.

ടിക് ടോക് താരം വിഘ്നേഷ് പീഡനക്കേസിൽ അറസ്റ്റിൽ; പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ഗ‍ര്‍ഭിണിയാക്കിയെന്ന് കേസ്
ഒരു മാസം മുമ്പാണ് രമ്യ രണ്ടാമതും വിവാഹം കഴിച്ചത്. വിവാഹ സമയത്ത് രതീഷിന് കുട്ടിയോട് താൽപര്യമില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. യുവതിയെ മാത്രം മതിയെന്നും കുഞ്ഞിനോട് താൽപര്യമില്ലെന്നും രതീഷ് പറഞ്ഞിരുന്നു, രതീഷിനെതിരെയും രമ്യയ്ക്കെതിരെയും പോലീസ് കേസെടുത്തു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : step father attacked one year old child in kannur
Malayalam News from malayalam.samayam.com, TIL Network

Exit mobile version