ഹൈലൈറ്റ്:
- യുവതിയെ മതപരിവർത്തനത്തിനിരിയാക്കി വിവാഹം ചെയ്‌തു.
- രണ്ടുതവണ ഗർഭച്ഛിദ്രത്തിന് വിധേയാക്കി.
- ഒളിവിൽ പോയ യുവാവ് അറസ്‌റ്റിൽ.
ആഗ്ര: മതപരിവർത്തനത്തിനിരിയാക്കി വിവാഹം ചെയ്‌ത ശേഷം മുസ്ലീം വിഭാഗത്തിൽ നിന്നുള്ള യുവതിയെ ഉപേക്ഷിച്ച യുവാവ് അറസ്‌റ്റിൽ. ആഗ്ര സ്വദേശിയായ അനുജ് കുമാറാണ് (31) പിടിയിലായത്. യുവതിയെ രണ്ടുതവണ ഗർഭച്ഛിദ്രത്തിന് വിധേയാക്കിയെന്നും പോലീസിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കുന്നുണ്ട്.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് അനുജിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി. യുവതിയുടെ ഗർഭം അലസിപ്പിച്ച ഡോക്‌ടർ ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു.
ആഗ്രയിലെ ഒരു കോച്ചിങ് ഇൻസ്‌റ്റിറ്റ്യൂട്ടിലെ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെ 2016ൽ വെച്ചാണ് 30 കാരിയായ യുവതിയുമായി അനുജ് പരിചയപ്പെടുന്നത്. യുവതിയും ഈ സ്ഥാപനത്തിൽ തന്നെയാണ് ജോലി ചെയ്‌തിരുന്നത്. പ്രണയത്തിലായെങ്കിലും മതം മാറാതെ വിവാഹം കഴിക്കാനാവില്ലെന്ന് അനുജ് യുവതിയെ അറിയിച്ചു. യുവാവിൻ്റെ നിർബന്ധത്തെ തുടർന്ന് ഉത്തർപ്രദേശിലെ കസ്‌ഗഞ്ച് ജില്ലയിലെത്തി യുവതി ഹിന്ദുമതം സ്വീകരിച്ചു. 2017 മെയ് മാസത്തിൽ ഒരു ഹിന്ദു ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരാകുകയും ചെയ്‌തു.
വിവാഹത്തിന് ശേഷം സ്വന്തം കുടുംബവുമായുള്ള ബന്ധം പാടില്ലെന്ന നിർദേശവും അനുജ് യുവതിക്ക് നൽകി. സ്വന്തമായി കോച്ചിങ് സ്ഥാപനം ആരംഭിക്കുന്നതിനായി ദമ്പതികൾ കസ്‌ഗഞ്ചിലേക്ക് താമസം മാറി. ഇവിടെവച്ച് യുവതി രണ്ട് പ്രാവശ്യം ഗർഭിണിയായെങ്കിലും ഗർഭച്ഛിദ്രത്തിന് വിധേയമായി. 2018ലാണ് ഏറ്റവും അവസാനമായി ഗർഭച്ഛിദ്രം നടന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
നൈനിറ്റാളിലേക്ക് നടത്തിയ അവധിക്കാല യാത്രയ്‌ക്കിടെ ബറേലിയിൽ ഇറങ്ങുകയും ഇവിടെവച്ച് ഗർഭച്ഛിദ്രത്തിന് വിധേയമാകേണ്ടി വന്നുവെന്നും യുവതി വ്യക്തമാക്കി. ഡോക്‌ടർ നൽകിയ ഗുളിക കഴിച്ചതോടെ ബോധം നഷ്‌ടമായെന്നും അടുത്ത ദിവസം ഗർഭച്ഛിദ്രത്തിന് ഇരയാകുകയായിരുന്നുവെന്നും യുവതി പറഞ്ഞു. രണ്ടാമത്തെ ർഭച്ഛിദ്രത്തിന് ശേഷം ആഗ്രയിലേക്ക് താമസം മാറി. 2020 നവംബറിൽ വീട്ടിൽ നിന്നും പോയ അനുജ് മടങ്ങിവന്നില്ല. ഫോണിൽ ബന്ധപ്പെടാനും സാധിച്ചില്ല. അന്വേഷണത്തിൽ ഉത്തർപ്രദേശിലെ മണിപ്പൂരിയിൽ അദ്ദേഹം താമസിക്കുന്നതായി മനസിലാക്കിയതോടെയാണ് പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ കാലം ചാകരയാക്കി മദ്യക്കടത്തുകാര്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man has been arrested for allegedly converting muslim woman and marrying her abortion
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download