Jibin George | Samayam Malayalam | Updated: 13 Jun 2021, 04:43:00 PM
ചാന്ദിവാലി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ശിവസേന എംഎൽഎയായ ദിലീപ് ലാൻഡെ ആണ് കരാറുകാരനെ മലിനജലത്തിൽ ഇരുത്തി ശരീരത്തിൽ മാലിന്യം നിക്ഷേപിച്ചത്. ശനിയാഴ്‌ച നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്
സംഭവ സ്ഥലത്ത് നിന്നുള്ള ചിത്രം. Photo: ANI
ഹൈലൈറ്റ്:
- അഴുക്കുചാൽ വൃത്തിയാക്കിയില്ലെന്ന് ആരോപിച്ച് അതിക്രമം.
- കരാറുകാരൻ്റെ തലയിലും ശരീരത്തും മാലിന്യമിട്ടു.
- നേതൃത്വം നൽകിയത് ശിവസേന എംഎൽഎ.
മുംബൈ: അഴുക്കുചാൽ വൃത്തിയാക്കാത്തതിനെ തുടർന്ന് മഹാരാഷ്‌ട്രയിൽ ശിവസേന എംഎൽഎ കരാറുകാരൻ്റെ തലയിലും ശരീരത്തും മാലിന്യമിട്ടു. ചാന്ദിവാലി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ദിലീപ് ലാൻഡെയും പ്രവർത്തകരും ചേർന്നാണ് നഗരമധ്യത്തിൽ അതിക്രമം നടത്തിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.
ശനിയാഴ്‌ച നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളും വാർത്തകളും ഇന്ന് പുറത്തുവന്നതോടെയാണ് എംഎൽഎയുടെ നടപടി വിവാദത്തിലായത്. കഴിഞ്ഞ ദിവസങ്ങൾ മഴ ശക്തമായതോടെ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇതോടെ മാലിന്യം റോഡിൽ നിറയുകയും തുടർന്ന് അഴക്കുചാൽ അടയുകയും ചെയ്‌തു. ഇതോടെ കരാറുകാരനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി.
സ്ഥലത്തെത്തിയ കരാറുകാരനോട് തർക്കിച്ച എംഎൽഎ ദിലീപ് ലാൻഡെ അദ്ദേഹത്തോട് വെള്ളം നിറഞ്ഞ റോഡിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പ്രവർത്തകരോട് റോഡിൽ നിന്നും മാലിന്യമെടുത്ത് കരാറുകാരൻ്റെ ശരീരത്തിലിടാൻ ആവശ്യപ്പെട്ടു. പ്രവർത്തകർ നിർദേശം അനുസരിക്കുകയും ചെയ്‌തു.
സംഭവം വിവാദമായതോടെ പ്രതികരണവുമായി എംഎൽഎ രംഗത്തുവന്നു. റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ജനങ്ങളുടെ ഭാഗത്ത് നിന്നും എതിർപ്പ് ശക്തമായിരുന്നു. കഴിഞ്ഞ 15 ദിവസമായി കരാറുകാരനെ ബന്ധപ്പെടുകയും മാലിന്യം നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. അദ്ദേഹം എത്താത്തതിനെ തുടർന്ന് ശിവസേന പ്രവർത്തകർ രംഗത്തിറങ്ങി റോഡ് വൃത്തിയാക്കി. ഇതിനിടെയാണ് കോൺട്രാക്‌ടർ സ്ഥലത്ത് എത്തിയത്. ഇത് അദ്ദേഹത്തിൻ്റെ ജോലിയാണെന്ന് മനസിലാക്കി നൽകേണ്ടത് ആവശ്യമായിരുന്നു. ജനങ്ങളുടെ പഴി കേൾക്കേണ്ടത് താനാണ്”- എന്നും എംഎൽഎ ദിലീപ് ലാൻഡെ പറഞ്ഞു.
നെല്ലിയമ്പം ഇരട്ടക്കൊലപാതകം- ദുരൂഹത മാറാതെ ദുരന്തം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : shiv sena mla dilip lande makes contractor sit on street and gets garbage dumped on him
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download