ഫെയ്‌സ്ബുക്ക് എങ്ങനെ മെറ്റ ആയി; സക്കര്‍ബര്‍ഗിന്റെ ‘മിഠായി’ പോസ്റ്റ് വൈറല്‍

ഫെയ്‌സ്ബുക്ക്-എങ്ങനെ-മെറ്റ-ആയി;-സക്കര്‍ബര്‍ഗിന്റെ-‘മിഠായി’-പോസ്റ്റ്-വൈറല്‍

അടുത്തിടെയാണ് പ്രമുഖ സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനത്തിന് മെറ്റ എന്ന പുതിയ പേര് നല്‍കിയത്. ഒക്ടോബര്‍ 28-ന് ഫെയ്‌സ്ബുക്ക് സ്ഥാപകനും സി.ഇ.ഒ.യുമായ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിര്‍ച്വല്‍ റിയാലിറ്റി അടക്കമുള്ള നൂതന സാങ്കേതികവിദ്യകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ മാറ്റം. 

മെറ്റയിലേക്കുള്ള പേരുമാറ്റം സക്കര്‍ബര്‍ഗ് ആഘോഷിച്ച് സ്‌പെഷ്യല്‍ മിഠായികള്‍ കഴിച്ചാണ്. ഫെയ്‌സ്ബുക്കിന്റെയും ലൈക്ക് ബട്ടണിന്റെയും മെറ്റയുടെ ലോഗോയുടെയും രൂപത്തില്‍ ഉണ്ടാക്കിയ സ്‌പെഷല്‍ മിഠായികളുടെ ചിത്രമാണ് സക്കര്‍ബര്‍ഗ് പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ മിഠായിയുടെ ചിത്രം വൈറലായി. ‘നല്ല മധുരം’ എന്ന ക്യാപ്ഷനോടെയാണ് സക്കര്‍ബര്‍ഗ് മിഠായികളുടെ ചിത്രം പങ്കുവെച്ചത്. 

ഇതുവരെ 8.13 ലക്ഷം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. 78,000 കമന്റുകളും ‘മിഠായി പോസ്റ്റി’നു കിട്ടി. രസകരമായ കമന്റുകളാണ് പോസ്റ്റിന് കിട്ടിയത്. മിഠായികള്‍ ഞാന്‍ സ്വീകരിച്ചുവെന്ന് ഒരാള്‍ കമന്റ് നല്‍കി. നിങ്ങള്‍ മെറ്റാബര്‍ഗറുകളുണ്ടാക്കൂവെന്നും അന്ന് ഞാന്‍ വരാമെന്നും മറ്റൊരാള്‍ കമന്റു ചെയ്തു.

Content highlights: mark zuckerberg celebrate new brand name with special cookies

Exit mobile version