തോളത്ത് സഞ്ചിയും കയ്യില്‍ ലിസ്റ്റുമായി പച്ചക്കറി വാങ്ങാന്‍ പോകുന്ന കുരുന്ന്; വൈറലായി വീഡിയോ

തോളത്ത്-സഞ്ചിയും-കയ്യില്‍-ലിസ്റ്റുമായി-പച്ചക്കറി-വാങ്ങാന്‍-പോകുന്ന-കുരുന്ന്;-വൈറലായി-വീഡിയോ

നമ്മെ സന്തോഷിപ്പിക്കുകയും മനസ്സിനെ സമ്മര്‍ദങ്ങളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ധാരാളം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ദിവസം കാണാറുണ്ട്. മുത്തശ്ശിക്കൊപ്പം പച്ചക്കറി വാങ്ങാൻ സഞ്ചിയും ലിസ്റ്റുമായി കടയില്‍ പോകുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഹിറ്റായിരിക്കുന്നത്. 

മുത്തശ്ശിക്കൊപ്പം പച്ചക്കറി വാങ്ങാന് ഇറങ്ങിയതാണ് കബീര്‍ എന്ന കുരുന്ന്. സഞ്ചി തോളത്തു തൂക്കി, കൈയില്‍ ലിസ്റ്റുമായി വീട് വിട്ട് ഇറങ്ങുകയാണ് അവന്‍. 

എന്തൊക്കെ സാധനങ്ങള്‍ മേടിക്കാനാണ് കടയില്‍ പോകുന്നതെന്ന് കുട്ടിയുടെ അമ്മ ചോദിക്കുമ്പോള്‍ വേണ്ട പച്ചക്കറികള്‍ ലിസ്റ്റില്‍ നോക്കി കുട്ടി വായിക്കുന്നത് വീഡിയോയില്‍ കാണാം. തക്കാളി, ബ്രൊക്കോളി, ക്യാപ്‌സിക്കം, കൂണ്‍ എന്നിങ്ങനെ വേണ്ട പച്ചക്കറികള്‍ അവന്‍ പറഞ്ഞു. 

എത്രരൂപയുണ്ട് കൈയിലെന്നും അത് മതിയാകുമോ എന്നും ചോദിച്ചപ്പോള്‍ തന്റെയും മുത്തശ്ശിയുടെയും പക്കല്‍ നൂറുരൂപ വീതമുണ്ടെന്നും അവന്‍ മറുപടി നല്‍കി.

ഇതുവരെ നാലുലക്ഷത്തിനടുത്ത് പേരാണ് ഈ വീഡിയോ കണ്ടത്. 38,000-ല്‍ പരം ലൈക്കുകളും വീഡിയോ സ്വന്തമാക്കി. കബീറിനെ കണ്ടപ്പോള്‍ എന്റെ ഹൃദയം ആര്‍ദ്രമായെന്ന് ഒരാള്‍ വീഡിയോയ്ക്ക് കമന്റു ചെയ്തു. കബീർ ചന്തയില്‍ നിന്ന് തിരിച്ച് വരുന്നത് കാത്തിരിക്കുകയാെന്നും അവന്റെ കഥകള്‍ കേള്‍ക്കാള്‍ കാതോര്‍ത്തിരിക്കുകയാണെന്നും ഒരുപാട് ഇഷ്ടമാണ് കബീറിനെയെന്നും മറ്റൊരാള്‍ കുറിച്ചു.

Content highlights: watch toddler goes vegetable shopping video goes viral

Exit mobile version