ഇന്ധന വിലയെക്കുറിച്ച് പരാതി പറയുന്ന കോൺഗ്രസ് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറയ്ക്കുകയാണ് വേണ്ടത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന വില കൂട്ടിയത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധർമ്മേന്ദ്ര പ്രധാൻ |TOI
ഹൈലൈറ്റ്:
- വാക്സിനുവേണ്ടി പണം ചെലവഴിക്കുകയാണ്
- സൗജന്യ ഭക്ഷ്യ ധാന്യങ്ങൾ നൽകാൻ പണം ചെലവഴിക്കുകയാണ്
- സാഹചര്യം മനസിലാക്കണമെന്നും ആവശ്യം
ന്യൂഡൽഹി: ഇന്ധന വില വർദ്ധനവ് ജനങ്ങൾക്ക് പ്രയാസകരമാണെന്ന കാര്യം അംഗീകരിക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 35000 കോടി രൂപ വാക്സിനു വേണ്ടി ചെലവഴിക്കുകയാണെന്നും സാഹചര്യം മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ധന വില വർദ്ധനവ് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുകയാണെന്ന് അംഗീകരിക്കുന്നു. വാക്സിനും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യത്തിനും വേണ്ടി പണം ചെലവഴിക്കുന്നതിനൊപ്പം പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യങ്ങൾ നൽകാൻ ഒരു ലക്ഷം കോടി ചെലവഴിക്കുകയാണ്.” അദ്ദേഹം പറയുന്നു.
ഇന്ധന വിലയെക്കുറിച്ച് പരാതി പറയുന്ന കോൺഗ്രസ് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറയ്ക്കുകയാണ് വേണ്ടത്. രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങിളിലും കോൺഗ്രസിന് ഭരണ പങ്കാളിത്തമുള്ള മഹാരാഷ്ട്രയിലും ഇന്ധന വില കുറയ്ക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കൂടിയത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി പറയണം. പാവപ്പെട്ടവരെക്കുറിച്ച് ആശങ്ക ഉണ്ടെങ്കിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ഇന്ധന വില കുറയ്ക്കാൻ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : accept rising petrol and diesel prices are problematic union minister dharmendra pradhan
Malayalam News from malayalam.samayam.com, TIL Network