ചിക്കനും കൂണ്‍ കഷ്ണങ്ങളും ചേര്‍ത്ത് തയ്യാറാക്കുന്ന രുചികരമായ ചിക്കന്‍ മഷ്‌റൂം സൂപ്പ് തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. ഇടനേര വിഭവമായും അതിഥികള്‍ക്കുള്ള സ്‌പെഷ്യല്‍ വിഭവമായും ചിക്കന്‍ മഷ്‌റൂം സൂപ്പ് കഴിക്കാം.
ചേരുവകള്‍
കൂണ്‍- നാല് കപ്പ്
ചിക്കന്‍ അരിഞ്ഞത്- നാല് കപ്പ്
ഉപ്പ്- ആവശ്യത്തിന്
ബട്ടര്‍- എട്ട് ടേബിള്‍ സ്പൂണ്‍
കുരുമുളക്- ആവശ്യത്തിന്
പാല്‍- രണ്ട് കപ്പ്
മുട്ടയുടെ മഞ്ഞ- ആറെണ്ണം
മല്ലിയില- ഏഴെണ്ണം
തയ്യാറാക്കുന്ന വിധം
ചിക്കനും കൂണും ഇളം ചൂടുവെള്ളത്തില്‍ നന്നായി കഴുകി വൃത്തിയാക്കുക. തുടര്‍ന്ന് വെള്ളം വാര്‍ത്ത് വെക്കുക. ഇതിനുശേഷം കൂണ്‍ ചെറിയ കഷണങ്ങളാക്കി മാറ്റിവെക്കുക.
ഇനി ഒരു ചുവട് കട്ടിയുള്ള ഒരു പാന്‍ എടുത്ത് മീഡിയം ചൂടില്‍ അല്പം ബട്ടര്‍ ചേര്‍ക്കുക. ബട്ടര്‍ അലിയാന്‍ തുടങ്ങുമ്പോള്‍ അതിലേക്ക് കൂണ്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് ചിക്കിന്‍ കഷ്ണങ്ങളും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. തുടര്‍ന്ന് മുട്ടയുടെ മഞ്ഞ കൂടി ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം മൂടിവയ്ക്കുക.
ചിക്കന്‍ നന്നായി വെന്തുകഴിഞ്ഞാല്‍ പാല്‍, കുരുമുളക്, ഉപ്പ് എന്നിവ ആവശ്യത്തിന് ചേര്‍ക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊടുക്കുക. ഇതിനുശേഷം അല്പം മല്ലിയില ചേര്‍ക്കുക. സൂപ്പിന് ആവശ്യത്തിന് കട്ടിയായാല്‍ അടുപ്പ് ഓഫ് ചെയ്ത് ചൂടോടെ വിളമ്പാം.
Content Highlights: How to make Chicken Mushroom Soup Recipe