കണങ്കാൽ വരെ വെള്ളം, നീന്തിത്തുടിക്കുന്ന മീനുകൾ; വൈറലായി ഒരു റെസ്റ്ററന്റ് വീഡിയോ

കണങ്കാൽ-വരെ-വെള്ളം,-നീന്തിത്തുടിക്കുന്ന-മീനുകൾ;-വൈറലായി-ഒരു-റെസ്റ്ററന്റ്-വീഡിയോ

കോവിഡ് ഒന്നു ഒതുങ്ങിയതോടെ വീണ്ടും ഒത്തുചേരലുകൾക്കുള്ള അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് പലരും. റെസ്റ്ററന്റുകളും മറ്റും ഭക്ഷണപ്രേമികളെ ആകർഷിക്കാൻ വ്യത്യസ്തകൾ പുലർത്തുന്നുമുണ്ട്. ട്രെയിൻ ബോ​ഗിയിലും ഉപയോ​ഗശൂന്യമായ വിമാനത്തിലുമൊക്കെ റെസ്റ്ററന്റ് ഒരുക്കിയ കാഴ്ച കണ്ടുകഴിഞ്ഞു. ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് മീൻകുളത്തോടെ ഒരുക്കിയ റെസ്റ്ററന്റാണ്.  

കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സം​ഗതി സത്യമാണ്. വ്യത്യസ്തമാർന്ന ഈ റെസ്റ്ററന്റിന്റെ വീഡിയോയും സമൂഹമാധ്യമത്തിൽ വൈറലാണ്. സാധാരണ റെസ്റ്ററന്റുകളിലേതു പോലെ മേശകളും കസേരകളുമൊക്കെ ഒരുക്കിയതു കാണാം. എന്നാൽ നിലത്തേക്കു നോക്കിയാലാണ് കൗതുകം മനസ്സിലാവുക. റെസ്റ്ററന്റാകെ വെള്ളവും അതിൽ നിറയെ നീന്തിത്തുടിക്കുന്ന മീനുകളുമാണ്. 

റെഡ്ഡിറ്റിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. സ്വീറ്റ് ഫിഷ് കഫേ എന്ന് റെസ്റ്ററന്റിലെ ചുമരിൽ എഴുതിയിരിക്കുന്നതും കാണാം. തായ്ലന്റിൽ നിന്നാണ് കൗതുകകരമായ ഈ റെസ്റ്ററന്റ് കാഴ്ചകൾ പുറത്തുവന്നിരിക്കുന്നത്. 

വുഡൻ ഫ്ളോറിൽ കണങ്കാൽ വരെ വെള്ളം നിറച്ചിരിക്കുകയാണ്. വിവിധ നിറത്തിലുള്ള മീനുകൾ നിറയെ വെള്ളത്തിൽ കാണാം. കഫേയ്ക്കകത്ത് ഫിഷ് ടാങ്ക് ഒരുക്കിയ റെസ്റ്ററന്റിനെ പ്രശംസിച്ചും വിമർശിച്ചും കമന്റുകൾ ഉയരുന്നുണ്ട്. എങ്ങനെയാണ് ഇത്തരമൊരു അന്തരീക്ഷത്തിൽ ഇരുന്നു ഭക്ഷണം കഴിക്കുക എന്നും ഫോൺ താഴെ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അവിടുത്തെ മണത്തെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയുന്നില്ലെന്നുമൊക്കെ വീഡിയോക്ക് കീഴെ കമന്റ് ചെയ്യുന്നവരുണ്ട്. 

Content Highlights: Pond Cafe, viral pond cafe, bizarre restaurant, restaurants ideas, food news malayalam

Exit mobile version