കൊല്ലത്ത് ബൈക്കിൽ സഞ്ചരിച്ച യുവാവിനെ തടഞ്ഞു നിർത്തി കുത്തിക്കൊന്നു; തമിഴ്‌നാട് സ്വദേശികൾ അറസ്‌റ്റിൽ

കൊല്ലത്ത്-ബൈക്കിൽ-സഞ്ചരിച്ച-യുവാവിനെ-തടഞ്ഞു-നിർത്തി-കുത്തിക്കൊന്നു;-തമിഴ്‌നാട്-സ്വദേശികൾ-അറസ്‌റ്റിൽ

| Samayam Malayalam | Updated: 14 Jun 2021, 10:52:00 AM

കൊല്ലം ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതിൽ വിഷ്‌ണുവിനെയാണ് റോഡിൽ തടഞ്ഞ് നിർത്തി കുത്തി കൊലപ്പെടുത്തിയത്. ഞായറാഴ്‌ച ഉച്ചയോടെ കാവനാട് ജവാൻ മുക്കിന് സമീപമാണ് സംഭവം

പ്രതീകാത്മക ചിത്രം. Photo: TOI

പ്രതീകാത്മക ചിത്രം. Photo: TOI

ഹൈലൈറ്റ്:

  • കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു.
  • തമിഴ്‌നാട് സ്വദേശികൾ അറസ്‌റ്റിൽ.
  • കൊല നടന്നത്ത് വാക്ക് തർക്കത്തെ തുടർന്ന്.

കൊല്ലം: വാക്കുതർക്കത്തെ തുടർന്ന് ബൈക്കിൽ സഞ്ചരിച്ച യുവാവിനെ തടഞ്ഞ് നിർത്തി കുത്തിക്കൊന്നു. കൊല്ലം ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതിൽ വിഷ്‌ണു (29) എന്ന കുക്കു ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ തമിഴ്‌നാട് സ്വദേശികളായ പ്രകാശ് (42), മകൻ രാജപാണ്ഡ്യൻ (19) എന്നിവർ അറസ്‌റ്റിലായി.

കണ്ടെയ്ൻമെൻ്റ് സോണിൽ ഫുട്ബോൾ കളി; യുവാക്കളെ ഓടിച്ച് പോലീസ്

ഞായറാഴ്‌ച ഉച്ചയോടെ കാവനാട് ജവാൻ മുക്കിന് സമീപമാണ് സംഭവം. ബൈക്കിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചത്. രാവിലെ ബൈക്കിൽ വരുന്നതിനിടെ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി സഞ്ചരിക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് വന്ന പ്രകാശൻ്റെ ബൈക്കിൽ തട്ടാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ സമീപത്തെ കടയിൽ നിന്നും സോഡാക്കുപ്പിയെടുത്ത് പൊട്ടിച്ച് വിഷ്‌ണുവിനെ കുത്താൻ ശ്രമിച്ചു. സമീപവാസികൾ ഇടപെട്ടതോടെയാണ് ഇയാൾ പിന്തിരിഞ്ഞത്.

വീട്ടിലെത്തിയ പ്രകാശൻ മകൻ രാജ പാണ്ഡ്യനെയും കൂട്ടി ബൈക്കിൽ വിഷ്‌ണുവിനെ അന്വേഷിച്ചിറങ്ങി. ഉച്ചയോടെ വിഷ്‌ണുവിനെ കണ്ടെത്തിയതിന് പിന്നാലെ ബൈക്ക് തടഞ്ഞ് നിർത്തി കൈകയിൽ കരുതിയിരുന്ന കുത്തി ഉപയോഗിച്ച് കുത്തി വീഴ്‌ത്തുകയായിരുന്നു. പോലീസ് എത്തി വിഷ്‌ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ മർദ്ദനം; തലയ്ക്കും കൈയ്ക്കും പരിക്ക്
കൊലപാതക ശേഷം ഒളിവിൽ പോയ പ്രാകശനെയും മകനെയും മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. ഓട്ടോറിക്ഷ തൊഴിലാളിയാണ് വിഷ്‌ണു. കഴിഞ്ഞ 20 വർഷമായി കൊല്ലത്ത് വാടകയ്‌ക്ക് താമസിക്കുകയാണ് പ്രകാശും കുടുംബവും. ഇവർ മധുര സ്വദേശികളാണ്.

കണ്ടെയ്ൻമെൻ്റ് സോണിൽ ഫുട്ബോൾ കളി; യുവാക്കളെ ഓടിച്ച് പോലീസ്

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : young man stabbed to death in kollam
Malayalam News from malayalam.samayam.com, TIL Network

Exit mobile version