രസഗുളയ്‌ക്കൊപ്പം ടിക്കി ചാട്ട്; നെറ്റി ചുളിച്ച് ഇന്റര്‍നെറ്റ്

രസഗുളയ്‌ക്കൊപ്പം-ടിക്കി-ചാട്ട്;-നെറ്റി-ചുളിച്ച്-ഇന്റര്‍നെറ്റ്

ഒരിക്കലും യോജിക്കില്ലെന്ന് നമ്മള്‍ കരുതുന്ന വിഭവങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് പുതിയൊരു വിഭവം തയ്യാറാക്കുന്ന ഒട്ടേറെ വീഡിയോകള്‍ സാമൂഹികമാധ്യമത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചിലത് രുചിയില്‍ മുമ്പില്‍ നില്‍ക്കുമ്പോള്‍ ചില വിഭവങ്ങള്‍ക്കാകട്ടെ അവയുടെ തനത് രുചി നഷ്ടപ്പെടും.

ഇത്തരം ഒരു കോംപിനേഷന്‍ വിഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫുഡ് വ്‌ളോഗറായ അഞ്ജലി ധിന്‍ഗ്ര എന്ന യുവതി. രസഗുളയ്‌ക്കൊപ്പം ടിക്കി ചാട്ട് ചേര്‍ത്ത വിഭവമാണ് അഞ്ജലി പരിചയപ്പെടുത്തിയത്. 

രസഗുള ടിക്കി ചാട്ട് രുചിച്ചു കഴിഞ്ഞുള്ള അഞ്ജലി മുഖഭാവം കാണുമ്പോള്‍ മനസ്സിലാകും വിഭവം നിരാശപ്പെടുത്തുന്നതാണെന്ന്. 
ചാട്ടിന് 140 രൂപയാണ് വിലയെന്നും ഇനി ഇത് ഒരിക്കലും കഴിക്കില്ലെന്നും അഞ്ജലി വീഡിയോയില്‍ പറഞ്ഞു വയ്ക്കുന്നു.

ഒരു ലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. 12,000-ല്‍ പരം ആളുകള്‍ വീഡിയോയ്ക്ക് ലൈക്കു ചെയ്തു. 

ഒരു ബംഗാളി എന്ന നിലയില്‍ ഈ വീഡിയോ തന്നെ വേദനിപ്പിച്ചതായി വീഡിയോ കണ്ട ഒരാള്‍ കമന്റു ചെയ്തു.

Content highlights: tikki rasgulla chaat , bizzare recipe leaves internet in dismay

Exit mobile version