തണുപ്പുകാലം ഇങ്ങെത്തി. സ്വാഭാവികമായും കാലാവസ്ഥാമാറ്റത്തിന്റെ ലക്ഷണങ്ങള്‍ നമ്മുടെ ശരീരം കാണിച്ചു തുടങ്ങും. ചുമ, ജലദോഷം, പനി തുടങ്ങിവ ഇക്കാലയളവില്‍ സര്‍വസാധാരണമാണ്. അതിനാല്‍, നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയും കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ പോഷകങ്ങളുടെ അളവും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇക്കാലയളവില്‍ ശീലമാക്കേണ്ട ഏതാനും പച്ചക്കറികള്‍ പരിചയപ്പെടാം.
ചീര
പോഷകങ്ങളുടെ കലവറയാണ് ചീര. ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും വളര്‍ച്ചയ്ക്കും പോഷണത്തിനും ആവശ്യമായ പോഷകങ്ങള്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്.
ബീറ്റ്‌റൂട്ട്
വിറ്റാമിന്‍ ബി12-നൊപ്പം അയണും ധാരാളമായടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത് ഉത്തമമാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വെള്ളക്കടല
ചിക്കന്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും വെജിറ്റേറിയന്മാര്‍ക്കും പകരം ഉപയോഗിക്കാവുന്ന ഒന്നാണ് വെള്ളക്കടല(ചിക്പീസ്). വിറ്റാമിന്‍ ബി21 കൂടാതെ ഫൈബര്‍, പ്രോട്ടീന്‍ തുടങ്ങി ഒട്ടേറെ പ്രധാനപോഷകങ്ങളും ഇതില്‍ ധാരാളമായുണ്ട്.
തൈര്
ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് മികച്ചതാണ് തൈര്. തൈരിലെ പ്രോബയോട്ടിക് ആണ് അതിനുകാരണം. ഇതിനു പുറമെ തൈരില്‍ വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. തൈരിന്റെ ഗുണങ്ങള്‍ അടങ്ങിയ പനീറിലും വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് സോയ പാലും പകരം ഉപയോഗിക്കാവുന്നതാണ്.
Content highlights: winter season food, should include vitamin b12 food in your diet, vegetables with vitamin b12