കൊല്ലത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു; രക്ഷിക്കാനെത്തിയ ഭർത്താവിനും അയൽവാസിക്കും ജീവൻ നഷ്ടമായി

കൊല്ലത്ത്-വീട്ടമ്മ-ഷോക്കേറ്റ്-മരിച്ചു;-രക്ഷിക്കാനെത്തിയ-ഭർത്താവിനും-അയൽവാസിക്കും-ജീവൻ-നഷ്ടമായി

Edited by

Samayam Malayalam | Updated: 14 Jun 2021, 11:16:00 PM

വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. ബഹളം കേട്ട് രക്ഷിക്കാനെത്തിയ അയൽവാസിയും മരണത്തിനു കീഴടങ്ങി.

Covid death

പ്രതീകാത്മക ചിത്രം | Pixabay

ഹൈലൈറ്റ്:

  • മൂന്ന് മരണം
  • രക്ഷിക്കാനെത്തിയ അയൽവാസിയും മരണപ്പെട്ടു
  • പ്രാക്കുളത്താണ് സംഭവം

കൊല്ലം: കൊല്ലത്ത് ഷോക്കേറ്റ് ദമ്പതികൾ അടക്കം മൂന്നു പേർ മരിച്ചു. കൊല്ലം അഞ്ചാലുംമൂടിനടുത്ത് പ്രാക്കുളത്താണ് സംഭവം നടന്നത്. ദമ്പതികളായ സന്തോഷ് (48), റംല (40) അയൽവാസി ശ്യാംകുമാർ (35) എന്നിവരാണ് മരിച്ചത്.

വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെ റംലയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. റംലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷിന് ഷോക്കേൽക്കുകയായിരുന്നു. ബഹളം കേട്ട് രക്ഷിക്കാനെത്തിയതായിരുന്നു ശ്യാംകുമാർ.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : three died of electric shock in kollam
Malayalam News from malayalam.samayam.com, TIL Network

Exit mobile version