ഇഡ്ഡലിയിൽ ചമ്മന്തി ചേർത്ത് തൈരും നാരങ്ങാ അച്ചാറും കുഴച്ച് കഴിക്കുന്നതാണിഷ്ടം- സുരേഷ് ​ഗോപി

ഇഡ്ഡലിയിൽ-ചമ്മന്തി-ചേർത്ത്-തൈരും-നാരങ്ങാ-അച്ചാറും-കുഴച്ച്-കഴിക്കുന്നതാണിഷ്ടം-സുരേഷ്-​ഗോപി

കാവൽ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് നടനും എംപിയുമായ സുരേഷ് ​ഗോപി. ഇപ്പോഴിതാ തന്റെ ഏറ്റവും പ്രിയപ്പെട്ട രുചികളെക്കുറിച്ച് നടൻ പറയുന്ന വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. 

ഇഡ്ഡലിയും ചമ്മന്തിയും നാരങ്ങാ അച്ചാറും തൈരുമാണ് തന്റെ പ്രിയരുചികൾ എന്നു പറയുകയാണ് സുരേഷ് ​ഗോപി. നടി നൈല ഉഷയാണ് ഇതുസംബന്ധിച്ച വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

പ്രാതൽ കഴിക്കുന്ന സുരേഷ് ​ഗോപിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇം​ഗ്ലീഷ് ബ്രേക്ഫാസ്റ്റ് കഴിക്കുന്ന സുരേഷ് ​ഗോപിയോട് ഭക്ഷണം ഇഷ്ടമായോ എന്ന് നൈല ഉഷ ചോദിക്കുന്നുണ്ട്. അത് തന്റെ പ്രിയപ്പെട്ട ഭക്ഷണമല്ലെങ്കിലും രുചികരമാണെന്ന് സുരേഷ് ​ഗോപി പറയുന്നു.

അപ്പോഴാണ് നൈല ഉഷ താരത്തിന്റെ പ്രിയരുചിയെക്കുറിച്ച് ചോദിക്കുന്നത്. ബ്രേക്ഫാസ്റ്റിന് ഏറ്റവുമിഷ്ടം ഇ‍ഡ്ഡലിയും ചമ്മന്തിയും ആണെന്ന് നടൻ പറയുന്നു. ഒപ്പം തൈരും നാരങ്ങാ അച്ചാറും കൂടിയുണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ടെന്നും നടൻ.

വിചിത്രമായ തന്റെ ഫുഡ് കോമ്പിനേഷനെക്കുറിച്ച് വിവരിക്കുന്നുമുണ്ട് സുരേഷ് ​ഗോപി. ഇഡ്ഡലിയും ചമ്മന്തിയും കുഴച്ചതിലേക്ക് തൈരും നാരങ്ങാ അച്ചാറും കലക്കി ചേർത്ത് കഴിക്കുന്നതാണ് തനിക്കിഷ്ടം എന്നു പറയുകയാണ് താരം. ഇതു തന്നെ ചോറിനൊപ്പവും കഴിക്കാറുണ്ടെന്നും ഷൂട്ടിങ് സെറ്റിൽ പലരെയും താൻ ഇങ്ങനെ ഊട്ടിയിട്ടുണ്ടെന്നും നടൻ പറയുന്നു. 

Content Highlights: suresh gopi favourite food,  suresh gopi lifestyle, idli chammanthi, idli chammanthi recipe

Exit mobile version