Jibin George | Samayam Malayalam | Updated: 15 Jun 2021, 10:58:00 AM
ഗുജറാത്തിലെ അനന്ദ് ജില്ലയിൽ നിന്നുള്ള 17കാരനെയാണ് 23കാരി തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചത്. യുവതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.
- 23 കാരിക്കെതിരെ പോക്‌സോ കേസ്.
- മെയ് 25 മുതലാണ് ആൺകുട്ടിയെ കാണാതായത്.
അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്‌റ്റിൽ. ഗുജറാത്തിലെ അനന്ദ് ജില്ലയിൽ നിന്നുള്ള 17കാരനെയാണ് 23കാരി വീട്ടിൽ പാർപ്പിച്ച് പീഡനത്തിനിരയാക്കിയത്.
ആൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ തട്ടിക്കൊണ്ട് പോകലിന് കേസെടുത്ത പോലീസ് യുവതിയെ കസ്‌റ്റഡിയിലെടുക്കുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
മെയ് 25 മുതലാണ് ആൺകുട്ടിയെ കാണാതായത്. മകനെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്‌തു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ സൂററ്റിൽ നിന്ന് കുട്ടിയെ പോലീസ് കണ്ടെത്തി. യുവതിക്കൊപ്പം വീട്ടിൽ കഴിയുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.
വിവാഹ വാഗ്‌ദാനം നൽകിയാണ് യുവതി കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് റിപ്പോർട്ട്. നിരവധി തവണ കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് പോലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ട് പോകൽ, പ്രായപൂർത്തിയാത്ത കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കൽ, ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങൾ യുവതിക്കെതിരെ പോലീസ് ചുമത്തി.
മുഖ്യമന്ത്രിയെ അത്ഭുതപ്പെടുത്തിയത് പിലിക്കോടിൻ്റെ ‘കേരശ്രീ’; അറിയാം പ്രത്യേകതകൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 23 year old woman arrested for abusing minor boy in ahmedabad
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download