സ്ട്രീറ്റ് ഫുഡുകളോട് പ്രത്യേക ഇഷ്ടമുള്ളവരുണ്ട്. സപൈസി ആയതുകൊണ്ടുതന്നെയാണ് പലരും അതേറെ ഇഷ്ടപ്പെടുന്നതും. എന്നാൽ എരിവിനൊക്കെ ഒരു മയം വേണ്ടേ എന്നു ചോദിക്കുകയാണ് ഒരു ഫുഡ് വ്ളോഗറുടെ വീഡിയോക്ക് കീഴെ ഭക്ഷണപ്രേമികൾ. സംഗതി ഗോൽഗപ്പയാണ്. എന്നാൽ സാധാരണ ഗോൽഗപ്പയല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും എരിവേറിയ ഗോൽഗപ്പ എന്നാണ് വ്‌ളോഗറുടെ അവകാശവാദം.
ഗ്വാളിയോറിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. കടയിലെത്തിയ ഫുഡ് വ്ളോഗർ വിരാടിന് സ്പെഷൽ ഗോൽഗപ്പ നൽകിയതാണ് കടക്കാരൻ. എന്നാൽ ഒന്നിൽപരം ഗോൽഗപ്പ കഴിക്കാൻ അയാൾക്കായില്ല. എരിവിന്റെ കാര്യത്തിൽ വേറെ ലെവലാണ് ഈ ഗോൽഗപ്പ എന്നാണ് വ്ളോഗർ പറയുന്നത്.
ഗരീബ് പന്ദാ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിരാട് വീഡിയോ പുറത്തുവിട്ടത്. സ്പൈസി ഗോൽഗപ്പ തയ്യാറാക്കുന്നതും വിരാട് അത് കഴിക്കുന്നതും വീഡിയോയിൽ കാണാം. മല്ലിയിലയും ധാരാളം പച്ചമുളകും ചേർത്താണ് ഗോൽഗപ്പ തയ്യാറാക്കിയിരിക്കുന്നത്.
‘ഇന്ത്യയിലെ ഏറ്റവും എരിവുള്ള ഗോൽഗപ്പ. എരിവ് ഇഷ്ടമുള്ളവരെ ടാഗ് ചെയ്യൂ. ഒരു ഗോൽഗപ്പയിൽ കൂടുതൽ കഴിക്കാനായില്ല. എരിവ് ഇഷ്ടമുള്ളവരാണെങ്കിൽ ഇത് ട്രൈ ചെയ്യൂ’- എന്നായിരുന്നു വിരാടിന്റെ ക്യാപ്ഷൻ.
എന്തായാലും സ്പൈസി ഗോൽഗപ്പയുടെ വീഡിയോ ഭക്ഷണപ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു.
Content Highlights: food vlogger, spiciest golgappas, viral food video, golgappa making