മധുരവും പുളിയും ഇടകലര്‍ന്ന ഹണി ചിക്കന്‍

മധുരവും-പുളിയും-ഇടകലര്‍ന്ന-ഹണി-ചിക്കന്‍

എളുപ്പമാണെന്ന് മാത്രമല്ല വേഗത്തിലും തയ്യാറാക്കാവുന്ന വിഭവം. മധുരത്തിനൊപ്പം പുളിയും എരിവും കൂടിച്ചേരുന്ന രുചി. സ്വാദിഷ്ടമായ ഹണി ചിക്കന്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

  • ചിക്കന്‍ എല്ലില്ലാത്തത് -250 ഗ്രാം
  • തേന്‍ -2 ടേബിള്‍ സ്പൂണ്‍
  • വെണ്ണ -1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന് 
  • കുരുമുളക് -ആവശ്യത്തിന്
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
  • നാരങ്ങാ നീര് -2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് അടുപ്പില്‍ പാന്‍ വെച്ച് ചൂടായശേഷം തീ കുറച്ച് വെച്ച് വറുത്തെടുക്കുക. ഇത് മാറ്റി വെക്കുക.

മറ്റൊരു പാന്‍ അടുപ്പത്ത് വെച്ച് ചെറുതീയില്‍ചൂടാക്കുക. ഇതിലേക്ക് തേനും വെണ്ണയും ഒഴിക്കുക. വെണ്ണ നന്നായി ഉരുകിക്കഴിയുമ്പോള്‍ തീ കെടുത്തി വെക്കുക. ഇതിലേക്ക് നാരങ്ങാ നീര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കുരുമുളക് പൊടി എന്നിവ നന്നായി ഇളക്കിച്ചേര്‍ക്കുക. ഈ കൂട്ടിലേക്ക് വറത്തുവെച്ചിരിക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ചെറുതീയില്‍ ഇത് വേവിച്ചെടുക്കാം.

Content highlights: how to make honey chicken with sweet and sour taste

Exit mobile version