ഭക്ഷണം നന്നായി ചവച്ചരച്ച് കഴിച്ചാല്‍ ഗുണങ്ങള്‍ പലതുണ്ടെന്ന് ശില്‍പ ഷെട്ടി

ഭക്ഷണം-നന്നായി-ചവച്ചരച്ച്-കഴിച്ചാല്‍-ഗുണങ്ങള്‍-പലതുണ്ടെന്ന്-ശില്‍പ-ഷെട്ടി

ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധാലുവായ നടിമാരിലൊരാളാണ് ശില്‍പ ഷെട്ടി. യോഗ, സ്‌ട്രെങ്ത് ട്രെയിനിങ് എന്നിവയിലൂടെ ആരോഗ്യകാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട്. ആരോഗ്യകാര്യത്തിലെന്നപോലെ ഭക്ഷണകാര്യത്തിലും ശ്രദ്ധ പുലര്‍ത്താന്‍ അവര്‍ ശ്രമിക്കാറുണ്ട്. ഗ്ലൂട്ടന്‍, ഷുഗര്‍ ഫ്രീ ആയ, വീഗന്‍ ഭക്ഷണങ്ങളുടെ ചിത്രങ്ങള്‍ അവര്‍ പതിവായി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവയ്ക്കാറുണ്ട്. ഭക്ഷണങ്ങളുടെ മാത്രമല്ല, മികച്ച ആരോഗ്യം സ്വന്തമാക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില ടിപ്‌സുകളും അവര്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞദിവസം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമായത്. 

ഭക്ഷണം നന്നായി ചവച്ച് അരച്ച് കഴിക്കണമെന്ന് പറയാറുണ്ട്. ദഹനപ്രക്രിയ എളുപ്പമാക്കുന്നതിനാണ് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്ന് പറയുന്നത്. അമേരിക്കന്‍ ജേണലായ ക്ലിനിക്കല്‍ ന്യൂട്രീഷന്റെ ക്വോട്ട് ആണ് ശില്‍പാ കാ മന്ത്ര എന്ന പേരില്‍ നടി പങ്കുവെച്ചത്. നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നത് 12 ശതമാനം കുറവ് കലോറി കഴിക്കാന്‍ സഹായിക്കുമെന്ന് പോസ്റ്റില്‍ പറയുന്നു. 

‘ശരിയായി കഴിക്കൂ എന്നു പറയുന്നത് കൊണ്ട് ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കണമെന്നോ മിതമായ അളവില്‍ കഴിക്കണമെന്നോ മാത്രമല്ല. എപ്പോള്‍, എന്ത്, എങ്ങിനെ കഴിക്കുന്നു എന്നതും അതില്‍ ഉള്‍പ്പെടുന്നു. ക്ഷമയോടെ ഓരോ ഭക്ഷണവും നന്നായി ചവച്ച് അരച്ച് കഴിക്കൂ. നന്നായി ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നത് ആമാശയത്തിലേക്കും ദഹനവ്യവസ്ഥയിലേക്കുമുള്ള രക്തചംക്രമണം വര്‍ധിപ്പിക്കും’-ശില്‍പ തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. ‘നിങ്ങള്‍ കഴിക്കുന്നഭക്ഷണം നന്ദിയോടെ ആസ്വദിക്കൂ, നിങ്ങളുടെ ശരീരം തിരികെ നന്ദി പറയും. എന്താണോ നിങ്ങള്‍ അകത്തേക്ക് കഴിക്കുന്നത് അതായിരിക്കും നിങ്ങളുടെ പുറത്ത് പ്രതിഫലിക്കുക. നിങ്ങള്‍ എന്നു പറയുന്നത് എന്ത്, എങ്ങനെ കഴിക്കുന്നു എന്നതും കൂടിയാണ്’-അവര്‍ കൂട്ടിച്ചേര്‍ത്തു.

Content highlights: shilpa shetty recommend chewing more will help to less calorie food

Exit mobile version