പുറമെ പൊരിച്ചെടുത്ത ഇറച്ചി, മുറിച്ചാലോ?അത്ഭുതപ്പെടുത്തുന്ന വീഡിയോ

പുറമെ-പൊരിച്ചെടുത്ത-ഇറച്ചി,-മുറിച്ചാലോ?അത്ഭുതപ്പെടുത്തുന്ന-വീഡിയോ

കേക്ക് മുറിക്കാതെ എന്ത് ആഘോഷം അല്ലേ. പിറന്നാള്‍ ആഘോഷം മുതല്‍ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളുടെ സന്തോഷം കേക്ക് മുറിച്ചാണ് നമ്മള്‍ ആഘോഷിക്കുന്നത്. യാഥാര്‍ത്ഥ്യത്തെ വെല്ലുന്ന തരത്തിലുള്ള കേക്കുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇത്തരമൊരു കേക്ക് വീഡിയോ ആണ് സാമൂഹികമാധ്യമമായ ട്വിറ്ററില്‍ തരംഗം സൃഷ്ടിക്കുന്നത്. 

കാര്‍നിതിയ എന്ന യുവതിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. വാരിയെല്ലോട് കൂടിയ ‘പൊരിച്ച ഇറച്ചി’ കത്തികൊണ്ട് മുറിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. മുറിച്ചു കഴിയുമ്പോഴാണ് അത് ഒരു കേക്ക് ആണെന്ന് കാണികള്‍ക്ക് മനസ്സിലാകുക. 70 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 20,000-ല്‍ പരം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. പതിനായിരക്കണക്കിന് റീട്വീറ്റുകളാണ് വീഡിയോയ്ക്ക് ഉണ്ടായിരിക്കുന്നത്. 

ഇനായെ എന്ന ബേക്കറാണ് ഈ റിബ് കേക്കിന്റെ സൃഷ്ടാവ്. കേക്കിന്റെ ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Why is this back? pic.twitter.com/OxUBZHmwfV

— Mikki Kendall (@Karnythia) November 29, 2021

ചിലര്‍ ബേക്കറുടെ കഴിവിനെ പ്രശംസിച്ചപ്പോള്‍ ചിലരാകട്ടെ പൊരിച്ച ഇറച്ചി വിഭവം പ്രതീക്ഷിച്ചിട്ട് കിട്ടാത്തതില്‍ നിരാശയും പ്രകടിപ്പിച്ചു. 

Content highlights: cake cutting video, rib cake viral video 

Exit mobile version